---
title: "സാരഥികൾ പടിയിറങ്ങി; മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിൽ ജനകീയ യാത്രയയപ്പ്"
english_title: "The charioteers dismounted; Mass Farewell at Memunda Higher Secondary School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/111575/the-charioteers-dismounted-mass-farewell-at-memunda-higher-secondary-school"
published_at: "2023-04-29T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644c91f317ec6_shivankutty.jpg"
keywords: []
---

# സാരഥികൾ പടിയിറങ്ങി; മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിൽ ജനകീയ യാത്രയയപ്പ്

> **Lead Summary:** **വടകര: **സാരഥികൾ പടിയിറങ്ങിയപ്പോൾ മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിൽ ജനകീയ യാത്രയയപ്പ്.

## Article Content

**വടകര: **സാരഥികൾ പടിയിറങ്ങിയപ്പോൾ മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിൽ ജനകീയ യാത്രയയപ്പ്.

വിദ്യാർത്ഥികളും സഹപ്രവർത്തകരും രക്ഷിതാക്കളും നാട്ടുകാരും നൽകിയ യാത്രയയപ്പ് സമ്മേളനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

കുറ്റ്യാടി എംഎൽഎ കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഈ വർഷം സ്കൂളിൽ നിന്ന് റിട്ടയർ ചെയ്യുന്ന പ്രിൻസിപ്പാൾ പി കെ കൃഷ്ണദാസ്, അധ്യാപകൻ ഇ അശോകൻ, ജീവനക്കാരൻ ഒ പി ബാലകൃഷ്ണൻ എന്നിവർക്ക് വിദ്യാഭ്യാസ മന്ത്രി ഉപഹാരം നൽകി.

വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള സ്വാഗതവും, ഹെഡ്മാസ്റ്റർ പി കെ ജിതേഷ് നന്ദിയും പറഞ്ഞു. ചടങ്ങിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീലത, മാനേജർ എം നാരായണൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് എം വി തോമസ്, കെ കെ സിമി, പി സുബീഷ്, കൊടക്കാട്ട് ബാബു, കെ എം ബാബു, അഡ്വ ഇല്യാസ് പി ടി, സി എച്ച് ഹമീദ് മാസ്റ്റർ, പി പി മുരളി, സുനിൽ കേളോത്ത്, എം സന്തോഷ് കുമാർ, ആർ ബാലറാം, പി പി പ്രഭാകരൻ, ബി ബീന, ജയശ്രീ ദിലീപ് എന്നിവർ സംസാരിച്ചു.

തുടർന്ന് വിദ്യാർത്ഥികളും, രക്ഷിതാക്കളും, അധ്യാപകരും ചേർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു യാത്രയയപ്പിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ഒരു മാസക്കാലം നടന്നത്.

ഏപ്രിൽ 5 ന് കലാസാംസ്ക്കാരിക സംഗമം നടന്നു. വടകരയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് രണ്ട് ദിവസം നാടക ക്യാമ്പ്, സ്നേഹ സൗഹൃദസംഗമം എന്നിവയും സംഘടിപ്പിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/111575/the-charioteers-dismounted-mass-farewell-at-memunda-higher-secondary-school)