---
title: "മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു."
english_title: "Muslim League organized a protest rally."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/111703/muslim-league-organized-a-protest-rally"
published_at: "2023-04-29T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644d33270ebe4_muslimleague.jpg"
keywords: []
---

# മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

> **Lead Summary:** **വടകര : **കെട്ടിടനിർമാണ പെർമിറ്റ്‌ അപേക്ഷ ഫീസ് സർക്കാർ കൊള്ളയ്ക്കെതിരെ കുന്നുമ്മക്കരയിൽ മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

## Article Content

**വടകര : **കെട്ടിടനിർമാണ പെർമിറ്റ്‌ അപേക്ഷ ഫീസ് സർക്കാർ കൊള്ളയ്ക്കെതിരെ കുന്നുമ്മക്കരയിൽ മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

മുസ്‌ലിം ലീഗ് ഏറാമല പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ അമ്മദ് ഉദ്ഘാടനം ചെയ്തു. ടി. എൻ റഫീഖ് അധ്യക്ഷനായി.

ദുബൈ കെ. എം. സി. സി സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ. കെ ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി ഷുഹൈബ് കുന്നത്, അസീസ് കെടെഞൊത്ത്, അഷ്‌റഫ്‌ ഇ. എം, അഷ്‌റഫ്‌ കോളേരി,ഇസ്മായിൽ മൊട്ടേമ്മൽ,നാസർ സി. വി,സകരിയ മൊട്ടേമ്മൽ, ഹുസൈൻ ഇ. കെ, ഷാജഹാൻ എം,എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/111703/muslim-league-organized-a-protest-rally)