---
title: "ആയിരം കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമം; ഓർക്കാട്ടേരിയിൽ മുസ്‌ലിം ലീഗ് വടകര മണ്ഡലം ജന: സെക്രട്ടറി  ഉദ്‌ഘാടനം ചെയ്തു  "
english_title: "Protest rally in thousand centers; Muslim League Vadakara Constituency Jana: Secretary inaugurated at Orkattery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/111704/protest-rally-in-thousand-centers-muslim-league-vadakara-constituency-jana-secretary-inaugurated-at-orkattery"
published_at: "2023-04-29T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644d357a78f21_Untitled-1.jpg"
keywords: []
---

# ആയിരം കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമം; ഓർക്കാട്ടേരിയിൽ മുസ്‌ലിം ലീഗ് വടകര മണ്ഡലം ജന: സെക്രട്ടറി  ഉദ്‌ഘാടനം ചെയ്തു  

> **Lead Summary:** **ഓർക്കാട്ടേരി : **കെട്ടിട പെര്‍മിറ്റ്, അപേക്ഷ ഫീസ്, കെട്ടിട നികുതി ഇടത് പക്ഷ സര്‍ക്കാര്‍ വർദ്ധിപ്പിച്ചതിനെതിരെ മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലയിൽ ആയിരം കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

## Article Content

**ഓർക്കാട്ടേരി : **കെട്ടിട പെര്‍മിറ്റ്, അപേക്ഷ ഫീസ്, കെട്ടിട നികുതി ഇടത് പക്ഷ സര്‍ക്കാര്‍ വർദ്ധിപ്പിച്ചതിനെതിരെ മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലയിൽ ആയിരം കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

ഓർക്കാട്ടേരിയിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം വടകര മണ്ഡലം മുസ്ലിംലീഗ് ജന: സെക്രട്ടറി പി.പി ജാഫർ ഉദ്‌ഘാടനം ചെയ്തു. ഇസ്മയിൽ ഏറാമല മുഖ്യ പ്രഭാഷണം നടത്തി. പി.കെ ജമാൽ അധ്യക്ഷത വഹിച്ചു.

റിയാസ് കുനിയിൽ സ്വാഗതം പറഞ്ഞു. എം.കെ ഇസ്മയിൽ, ഹാഫിസ് മാതാഞ്ചേരി, സൂപ്പി എം.കെ , അമീർ മുക്കാട്ട്, അമീൻ എ.കെ.ടി., അമീർ വളപ്പിൽ, ഷബീർ ചുണ്ടോളി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/111704/protest-rally-in-thousand-centers-muslim-league-vadakara-constituency-jana-secretary-inaugurated-at-orkattery)