---
title: "അമൽ മനോജിന് വടകരയിൽ സ്വീകരണം നൽകി"
english_title: "Amal Manoj was welcomed in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/111706/amal-manoj-was-welcomed-in-vadakara"
published_at: "2023-04-29T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644d388e0d934_amalmanoj.jpg"
keywords: []
---

# അമൽ മനോജിന് വടകരയിൽ സ്വീകരണം നൽകി

> **Lead Summary:** ** വടകര : **ജി 20 ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് തിരിച്ചെത്തിയ അമൽ മനോജിന് വടകര താലൂക്ക് ജനനന്മ സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ വടകര റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

## Article Content

** വടകര : **ജി 20 ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് തിരിച്ചെത്തിയ അമൽ മനോജിന് വടകര താലൂക്ക് ജനനന്മ സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ വടകര റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

ചടങ്ങ് വടകര എസ്. ഐ ടി ടി നൗഷാദ് ഉദ്ഘാടനം ചെയ്തു. മണലിൽ മോഹനൻ അദ്ധ്യക്ഷത വഹിച്ചു.

ഇ.വി.വത്സൻ, വത്സൻ കുനിയിൽ, പാട്ട് പുര നാണു, ഹരീന്ദ്രൻ കരിമ്പനപ്പാലം, എം. അബ്ദുൾ സലാം, ബി ഇ എം ഹൈസ്ക്കൂൾ എച്ച് എം അജിത്ത് , നിസാം വടകര, വി.പി.സർവോത്തമൻ, അജീഷ് എ. എസ്, എ.എം. കുഞ്ഞിക്കണ്ണൻ, ഹീര വടകര, കെ.എൻ. എ അമീർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/111706/amal-manoj-was-welcomed-in-vadakara)