---
title: "ഇടതുപക്ഷ പാർട്ടികൾ ദേശീയ രാഷ്ട്രീയത്തിൽ പുനർവിചിന്തനത്തിന് തയാറാകണം -എൻ.കെ പ്രേമചന്ദ്രൻ എം.പി"
english_title: "Left parties should prepare for rethinking in national politics - NK Premachandran MP"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/111845/left-parties-should-prepare-for-rethinking-in-national-politics-nk-premachandran-mp"
published_at: "2023-04-30T23:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644eb08597db0_rmpi.jpg"
keywords: []
---

# ഇടതുപക്ഷ പാർട്ടികൾ ദേശീയ രാഷ്ട്രീയത്തിൽ പുനർവിചിന്തനത്തിന് തയാറാകണം -എൻ.കെ പ്രേമചന്ദ്രൻ എം.പി

> **Lead Summary:** ** വടകര : **ഫാസിസം പിടിമുറുക്കുന്ന ഇന്ത്യയുടെ വർത്തമാനകാല സാഹചര്യത്തിൽ ഇടതുപാർട്ടികളടക്കം പുനർവിചിന്തനത്തിന് തയാറാകണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി.

## Article Content

** വടകര : **ഫാസിസം പിടിമുറുക്കുന്ന ഇന്ത്യയുടെ വർത്തമാനകാല സാഹചര്യത്തിൽ ഇടതുപാർട്ടികളടക്കം പുനർവിചിന്തനത്തിന് തയാറാകണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി.

ഒഞ്ചിയം രക്തസാക്ഷിത്വത്തിൻ്റെ 75ആം വാർഷികത്തിൽ ആർ.എം.പി.ഐ നടത്തിയ കമ്യൂണിസ്റ്റ് കുടുംബ സംഗമത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു തവണ കൂടെ ബി.ജെ.പി അധികാരം പിടിക്കുകയാണെങ്കിൽ ഇന്നുവരെ രാജ്യം നേടിയ മതേതര മൂല്യങ്ങൾ മുഴുവൻ എടുത്തുമാറ്റപ്പെടും. സംഘപരിവാറിനുവേണ്ടി 560ലേറെ പേജുള്ള ഭരണഘടന വരെ അണിയറയിൽ തയാറായിരിക്കുകയാണ്. രാജ്യത്തെ ഒന്നിപ്പിക്കാൻ, ജനങ്ങളെ രക്ഷിക്കാൻ മതേതര കക്ഷികൾ ഒറ്റക്കെട്ടായെ മതിയാകു എന്നും അദ്ദേഹം ഓർമിപ്പിച്ചു.

എ.കെ ഗോപാലൻ അധ്യക്ഷനായി. എൻ.വേണു, കെ.കെ രമ എം.എൽ.എ, എം.സി.പി.ഐ നേതാവ് എസ്.രാജാ ദാസ്, വി.കെ സുരേഷ്,എൻ.പി ഭാസ്കരൻ സംസാരിച്ചു. രാവിലെ കുടുംബ സംഗമം ആർ.എം.പി.ഐ തമിഴ്നാട് സെക്രട്ടറി സി.ചെല്ലച്ചാമി ഉദ്ഘാടനം ചെയ്തു.

കുളങ്ങര ചന്ദ്രൻ അധ്യക്ഷനായി.തുടർന്ന് ഒഞ്ചിയം രക്തസാക്ഷികളുടെയും സമര പോരാളികളുടെയും കുടുംബങ്ങളെ ആദരിച്ചു. ചെങ്കനൽ ഫോക് ബാൻഡിൻ്റെ സംഗീത പരിപാടിയും അരങ്ങേറി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/111845/left-parties-should-prepare-for-rethinking-in-national-politics-nk-premachandran-mp)