---
title: "36 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ "
english_title: "Youth arrested with 36 liters of foreign liquor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/111922/youth-arrested-with-36-liters-of-foreign-liquor"
published_at: "2023-05-01T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f7a04d9e03_madyampidikoodi.jpg"
keywords: []
---

# 36 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ 

> **Lead Summary:** **വടകര : **സ്കൂട്ടറിൽ കടത്തുകയായിരുന്ന 34 ലിറ്റർ മാഹി വിദേശമദ്യവുമായി യുവാവ് പിടിയിലായി.ചെറുവണ്ണൂർ പറയട്ട് ദേശത്ത് വാപ്പാഞ്ചേരി വീട്ടിൽ നിഖിൽ ആണ് പിടിയിലായത്.

## Article Content

**വടകര : **സ്കൂട്ടറിൽ കടത്തുകയായിരുന്ന 34 ലിറ്റർ മാഹി വിദേശമദ്യവുമായി യുവാവ് പിടിയിലായി.ചെറുവണ്ണൂർ പറയട്ട് ദേശത്ത് വാപ്പാഞ്ചേരി വീട്ടിൽ നിഖിൽ ആണ് പിടിയിലായത്.

കോഴിക്കോട് ജെ ഇ സി സ്ക്വാഡിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വടകര എക്സൈസ് സർക്കിൾ ടീം നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് പിടിയിലായത്.

പുലർച്ചെ  സ്കൂട്ടറിലാണ് മദ്യം കടത്തിയത്. വടകര എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ രാമചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ ജിജു എന്നിവർ പരിശോധനയിൽ പങ്കെടുത്തു. സ്കൂട്ടർ കസ്റ്റഡിയിൽ എടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/111922/youth-arrested-with-36-liters-of-foreign-liquor)