---
title: "മാഹിയിൽ നിന്ന് വിദേശമദ്യക്കടത്ത്; തമിഴ്നാട് സ്വദേശി യുവാവ് പിടിയിൽ"
english_title: "Tamil Nadu youth arrested for smuggling foreign liquor from Mahi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/111991/tamil-nadu-youth-arrested-for-smuggling-foreign-liquor-from-mahi"
published_at: "2023-05-01T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644fdd929fa7a_madyam_2.jpg"
keywords: []
---

# മാഹിയിൽ നിന്ന് വിദേശമദ്യക്കടത്ത്; തമിഴ്നാട് സ്വദേശി യുവാവ് പിടിയിൽ

> **Lead Summary:** ** വടകര: **മാഹിയിൽ നിന്ന് വിദേശമദ്യക്കടത്തിയ തമിഴ്നാട് സ്വദേശി യുവാവ് പിടിയിൽ എക്സൈസ് കോഴിക്കോട് ഐ ബി യിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയിഡ് .

## Article Content

** വടകര: **മാഹിയിൽ നിന്ന് വിദേശമദ്യക്കടത്തിയ തമിഴ്നാട് സ്വദേശി യുവാവ് പിടിയിൽ എക്സൈസ് കോഴിക്കോട് ഐ ബി യിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയിഡ് .

ഇന്ന് പകൽ 3.45 മണിക്ക് അഴിയൂർ വില്ലേജ് ഓഫീസിന് മുൻവശം വെച്ചാണ് 10ലിറ്റർ മാഹി വിദേശമദ്യവുമായി തമിഴ്നാട് മയിലാടും തുറൈ ജില്ലയിലെ അതിമനപുരം സ്വദേശി ആനന്ദരാജ് ( 30 ) പിടിയിലായത്.

വടകര എക്സൈസ് സര്‍ക്കിള്‍ ഓഫീസിലേ പ്രിവന്റീവ് ഓഫീസർ സുനിൽ കെ യും പാർട്ടിയും ചേര്‍ന്നു അറസ്റ്റ് ചെയ്തു. പ്രിവൻ്റീവ് ഓഫീസർ അബ്ദുൾ സമദ് സിവിൽ എക്സൈസ് ഓഫീസർമാരായ ഷംസുദ്ദീൻ,ഷിജിൻ,ലിനീഷ് എന്നിവർ റെയിഡിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/111991/tamil-nadu-youth-arrested-for-smuggling-foreign-liquor-from-mahi)