---
title: "സമ്പൂര്‍ണ്ണ മാലിന്യമുക്ത നഗരസഭ ;  വടകരയില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ പണി കിട്ടും"
english_title: "Strict action in case of dumping of waste in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/1121/strict-action-in-case-of-dumping-of-waste-in-vadakara"
published_at: "2021-10-04T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ad66a9690c_vatakara - kp bindu .jpg"
keywords: []
---

# സമ്പൂര്‍ണ്ണ മാലിന്യമുക്ത നഗരസഭ ;  വടകരയില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ പണി കിട്ടും

> **Lead Summary:** **വടകര:** നഗരസഭ സമ്പൂര്‍ണ്ണ മാലിന്യമുക്ത നടപടികളുമായി മുന്നോട്ടു പോകുന്നതിന്റെ തുടര്‍ച്ചയെന്നോണം 47 വാര്‍ഡുകളില്‍ എവിടെയെങ്കിലും മാലിന്യ കൂനകള്‍ കാണുകയാണെങ്കിലോ അവ കത്തിക്കുന്നതോ വലിച്ചെറിയുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ വാട്‌സ് ആപ്പ് നമ്പറില്‍ പരാതിപ്പെടാം.

## Article Content

**വടകര:** നഗരസഭ സമ്പൂര്‍ണ്ണ മാലിന്യമുക്ത നടപടികളുമായി മുന്നോട്ടു പോകുന്നതിന്റെ തുടര്‍ച്ചയെന്നോണം 47 വാര്‍ഡുകളില്‍ എവിടെയെങ്കിലും മാലിന്യ കൂനകള്‍ കാണുകയാണെങ്കിലോ അവ കത്തിക്കുന്നതോ വലിച്ചെറിയുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ വാട്‌സ് ആപ്പ് നമ്പറില്‍ പരാതിപ്പെടാം.

വാര്‍ഡ് 1 മുതല്‍..8,36 മുതല്‍ 47വരെയുള്ള വാര്‍ഡുകളിലുള്ള പരാതികള്‍+919496835027 എന്ന നമ്പറിലും 9 മുതല്‍ 35 വരെ വാര്‍ഡിലുള്ള പരാതികള്‍ 9446264065 എന്നനമ്പറിലേക്കോ ഫോട്ടോയെടുത്ത് അയച്ചാല്‍ നിയമാനുസൃത നടപടികള്‍ ഉണ്ടാകുമെന്ന് നഗരസഭ ചെയര്‍മാന്‍ കെ. പി ബിന്ദു അറിയിച്ചു.

മാലിന്യംവലിച്ചെറിയുന്നവര്‍ക്കെതിരെ കോടതിനടപടികള്‍ ഉള്‍പ്പെടെ കര്‍ശന ശിക്ഷകള്‍ ഉണ്ടാകുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/1121/strict-action-in-case-of-dumping-of-waste-in-vadakara)