---
title: "'വിദ്യ നുകരാം, വിജയം നേടാം'; മദ്റസ അധ്യായന വര്‍ഷത്തിന് തുടക്കം "
english_title: "Madrasa academic year has begun"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/112337/madrasa-academic-year-has-begun"
published_at: "2023-05-03T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64523e77bcd93_madrasa.jpg"
keywords: []
---

# 'വിദ്യ നുകരാം, വിജയം നേടാം'; മദ്റസ അധ്യായന വര്‍ഷത്തിന് തുടക്കം 

> **Lead Summary:** **അഴിത്തല:** ഉമൂറുല്‍ ഉലൂം മദ്റസ അഴിത്തലയില്‍ റമദാന്‍ അവധി കഴിഞ്ഞ് പുതിയ മദ്റസ അധ്യായന വര്‍ഷത്തിന് തുടക്കമായി. വിപുലമായ പരിപാടികളോടെയാണ് കുരുന്നുകളെ സ്വീകരിച്ചത്.

## Article Content

**അഴിത്തല:** ഉമൂറുല്‍ ഉലൂം മദ്റസ അഴിത്തലയില്‍ റമദാന്‍ അവധി കഴിഞ്ഞ് പുതിയ മദ്റസ അധ്യായന വര്‍ഷത്തിന് തുടക്കമായി. വിപുലമായ പരിപാടികളോടെയാണ് കുരുന്നുകളെ സ്വീകരിച്ചത്.

മദ്റസ പ്രവേശനോത്സവം നൗഷാദ് അലി ഫൈസി ഉദ്‌ഘാടനം ചെയ്തു. ടി.കെ. കരീം അധ്യക്ഷനായി.സ്വദര്‍ മുഅല്ലിം ടി.കെ. അബ്ദുല്ലത്തീഫ് മുസ്ലിയാര്‍ അടക്കാതെരു മതപഠനത്തിന്‍റെ മഹത്വം എന്ന വിഷയത്തിൽ വിഷയാവതരണം നടത്തി.

റഫീഖ് ഫൈസി സ്വാഗതം പറഞ്ഞ പരിപാടിയിൽ അഴിത്തല മുസ്ലിം ജമാഅത്ത് സെക്രട്ടറി പി.വി.മുഹാജിര്‍, അഴിക്കല്‍ ബീരാന്‍, ജസീല്‍ ഇര്‍ഫാനി, വി.വി.കരീം, ഉനൈസ് ഫൈസി, അബ്ദുറഹിമാന്‍ മുസ്ലിയാര്‍, മുജീബ് മുസ്ലിയാര്‍, അശ്റഫ് മുസ്ലിയാര്‍, അബ്ബാസ് എം.വി., കെ.എം കരീം, പി.വി.അക്ബര്‍, പി.വി.ഹാഷിം, വി.വി.ഹുസ്സന്‍ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/112337/madrasa-academic-year-has-begun)