---
title: "വൈക്കിലശ്ശേരി ഫെസ്റ്റ് സമാപിച്ചു "
english_title: "Vaikilassery fest has concluded"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/112376/vaikilassery-fest-has-concluded"
published_at: "2023-05-03T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645273e483b71_vaikkilisserifest.jpg"
keywords: []
---

# വൈക്കിലശ്ശേരി ഫെസ്റ്റ് സമാപിച്ചു 

> **Lead Summary:** **വൈക്കിലശ്ശേരി:** സ്റ്റാർസ് വൈക്കിലശ്ശേരിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസമായി നടന്നു വരുന്ന വൈക്കിലശ്ശേരി ഫെസ്റ്റ് സമാപിച്ചു. സമാപന സമ്മേളനം കെ.കെ.രമ എം.എൽ എ ഉദ്ഘാടനം ചെയ്തു.ചോറോട് ഗ്രാമപഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**വൈക്കിലശ്ശേരി:** സ്റ്റാർസ് വൈക്കിലശ്ശേരിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസമായി നടന്നു വരുന്ന വൈക്കിലശ്ശേരി ഫെസ്റ്റ് സമാപിച്ചു. സമാപന സമ്മേളനം കെ.കെ.രമ എം.എൽ എ ഉദ്ഘാടനം ചെയ്തു.ചോറോട് ഗ്രാമപഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ജാതി മത വർണ്ണ രാഷ്ട്രിയ ഭേദമില്ലാതെ എല്ലാവർക്കും നിയന്ത്രണങ്ങളില്ലാതെ പങ്കെടുക്കാൻ കഴിയുന്നത് നമ്മുടെ നാടിന്റെ കൂട്ടായ്മ കൊണ്ടാണെന്നും.പേരിന്റെ പേരിൽ പോലും സംഘർഷങ്ങൾ ഉണ്ടാകുന്ന കാലഘട്ടത്തിൽ ഇത്തരം കൂട്ടായ്മകൾ നമുക്ക് അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി കെ., അംഗങ്ങളായ മoത്തിൽ പുഷ്പ്പ, മനീഷ് കുമാർ ടി.പി., കെ.കെ.സദാശിവൻ, അക്ഷയ് സജീവൻ, എന്നിവർ പ്രസംഗിച്ചു അസ്മിൽ ഹമീദ് സ്വാഗതവും അർജുൻ എം.പി.നന്ദിയും പറഞ്ഞു. ഏപ്രിൽ 30ന് നടന്ന ഫുട്ബോൾ ടൂർണ്ണമെന്റ് കെ.മുരളിധരൻ എം.പി.ഉദ്ഘാടനം ചെയതു. മെയ് 1ന് പ്രാദേശിക കലാകാരൻമാരുടെ കലാവിരുന്ന് സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/112376/vaikilassery-fest-has-concluded)