---
title: "ഓട്ടോയിൽ 17 കാരിക്ക് പീഡനം; പ്രതിക്ക് നാല് വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും "
english_title: "The accused who molested a 17-year-old girl in an auto has been jailed and fined"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/112406/the-accused-who-molested-a-17-year-old-girl-in-an-auto-has-been-jailed-and-fined"
published_at: "2023-05-03T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64529844c3f22_peedanamthadav.jpg"
keywords: []
---

# ഓട്ടോയിൽ 17 കാരിക്ക് പീഡനം; പ്രതിക്ക് നാല് വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും 

> **Lead Summary:** **വടകര: **പതിനേഴുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ നാൽപ്പത്തിനാലുകാരന്‌ നാല് വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. തിക്കോടി പുറക്കാട് തെക്കേ അച്ചംവീട്ടിൽ മുഹമ്മദലിയെയാണ്‌ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ടി പി അനിൽ ശിക്ഷിച്ചത്.

## Article Content

**വടകര: **പതിനേഴുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ നാൽപ്പത്തിനാലുകാരന്‌ നാല് വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. തിക്കോടി പുറക്കാട് തെക്കേ അച്ചംവീട്ടിൽ മുഹമ്മദലിയെയാണ്‌ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ടി പി അനിൽ ശിക്ഷിച്ചത്.

പിഴത്തുകയിൽ ഒരുലക്ഷം രൂപ അതിജീവിതയ്‌ക്ക്‌ നൽകണം. 2021 ൽ ആണ് കേസിനാസ്‌പദമായ സംഭവം. കൂട്ടുകാരിയുടെ വീട്ടിൽ പോകാൻ മുഹമ്മദലിയുടെ ഓട്ടോയിൽ കയറിയ പെൺകുട്ടിക്കുനേരെ ഇയാൾ ലൈംഗികാതിക്രമത്തിന്‌ മുതിരുകയായിരുന്നു. ഓട്ടോയിൽനിന്ന്‌ ചാടി രക്ഷപ്പെട്ട പെൺകുട്ടി കൂട്ടുകാരിയുടെ വീട്ടിലെത്തി കാര്യം പറഞ്ഞു.

കൊയിലാണ്ടി പൊലീസ് രജിസ്റ്റർചെയ്ത കേസ് വടകര ഡിവൈഎസ്‌പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ എസ്‌ഐ കെ രാജേഷാണ്‌ അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി ജെതിൻ ഹാജരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/112406/the-accused-who-molested-a-17-year-old-girl-in-an-auto-has-been-jailed-and-fined)