---
title: "വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ഉടന്‍  പരിഹക്കണം : കെ.പി.എസ്.ടി.എ"
english_title: " Problems in the education sector soon Fix: KPSTA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11242/problems-in-the-education-sector-soon-fix-kpsta"
published_at: "2021-11-17T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6194aae412c3d_kpsta photo.jpg"
keywords: []
---

# വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ഉടന്‍  പരിഹക്കണം : കെ.പി.എസ്.ടി.എ

> **Lead Summary:** **തോടന്നൂര്‍ : **വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കെ.പി.എസ്. ടി.എ.തോടന്നൂര്‍ സബ്ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ദീര്‍ഘമായ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍ തുറന്നെങ്കിലും വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്ന് കെ.പി.എസ്..ടി.എ.കുറ്റപ്പെടുത്തി.

## Article Content

**തോടന്നൂര്‍ : **വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കെ.പി.എസ്. ടി.എ.തോടന്നൂര്‍ സബ്ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ദീര്‍ഘമായ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍ തുറന്നെങ്കിലും വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്ന് കെ.പി.എസ്..ടി.എ.കുറ്റപ്പെടുത്തി.

2019 നു ശേഷം സ്റ്റാഫ് ഫിക്‌സേഷന്‍ നടന്നിട്ടില്ല. അധ്യാപക ഒഴിവുകള്‍ ധാരാളം ഉണ്ടെങ്കിലും പ്രസ്തുത ഒഴിവുകളില്‍ നിയമനം നടത്താതെ സര്‍ക്കാര്‍ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുകയാണ്.വര്‍ഷങ്ങളായി നിയമനംഗീകാരം ലഭിക്കാതെ നൂറുകണക്കിന് അധ്യാപകര്‍ ശമ്പളം ലഭിക്കാതെ ജോലിചെയ്യുന്നുണ്ടെന്നും കെ.പി.എസ്.ടി.എ കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ പല വിദ്യാലയങ്ങളിലും പ്രധാനധ്യാപകരില്ലാതെ നാഥനില്ലാക്കളരിയായി മാറിയെന്നും പ്രധാനാധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങളിലെ അവ്യക്തതകള്‍ നീക്കണമെന്നും കെ പിഎസ്ടിഎ ആവശ്യപ്പെട്ടു.

സബ് ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം പി എം പ്രേം കുമാര്‍ ഉദ്ഘാടനം ചെയ്തു. രാഹുല്‍ സി.എ.അധ്യക്ഷത വഹിച്ചു. ടി അജിത്കുമാര്‍,കെ. അഷ്‌റഫ്, എ.കെ.സുനില്‍ കുമാര്‍, ഷിനില്‍ കുമാര്‍,പി സൈദ്.ടി.ഹക്കിം, സി.ആര്‍.സജിത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11242/problems-in-the-education-sector-soon-fix-kpsta)