---
title: "ഗ്രീൻ കെമിസ്ട്രി; പുസ്തക പ്രകാശനവും പുസ്തക ചർച്ചയും നടത്തി "
english_title: "Book release and book discussion were held"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/112462/book-release-and-book-discussion-were-held"
published_at: "2023-05-04T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645341312fc45_GREENCHEMISTRY.jpg"
keywords: []
---

# ഗ്രീൻ കെമിസ്ട്രി; പുസ്തക പ്രകാശനവും പുസ്തക ചർച്ചയും നടത്തി 

> **Lead Summary:** **വടകര: ** സി.എം.കണ്ണൻ വില്യാപ്പള്ളി രചിച്ച ഗ്രീൻ കെമിസ്ട്രി അഥവാ ഹരിതരസതന്ത്രം പുസ്തകപ്രകാശനവും പുസ്തക ചർച്ചയും മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: ** സി.എം.കണ്ണൻ വില്യാപ്പള്ളി രചിച്ച ഗ്രീൻ കെമിസ്ട്രി അഥവാ ഹരിതരസതന്ത്രം പുസ്തകപ്രകാശനവും പുസ്തക ചർച്ചയും മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്തു.

ടി. ജി.മണിയൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാജു വടകര, മുക്കോലക്കൽ രാഘവൻ മാണിക്കോത്ത്,പി.കെ. രാജൻ സംസാരിച്ചു.

ആഗോളതാപനം മൂലമു ള്ളകാലാവസ്ഥാവ്യതിയാനം നിയന്ത്രിക്കാൻ ഹരിത രസതന്ത്ര പരീക്ഷണങ്ങളും ഉൽപ്പന്നങ്ങളും മാത്രമാണ് പോംവഴിയെന്നും പ്രകൃതിയെ തകർത്തു കൊണ്ടുള്ള വികസനം ഭാവിയിൽ ദുരിതങ്ങൾ വർദ്ധിപ്പിക്കുമെന്നും പുസ്തക ചർച്ചയിൽ അഭിപ്രായമുയർന്നു. ഗ്രന്ഥകർത്താവ് സി. എം. കണ്ണൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/112462/book-release-and-book-discussion-were-held)