---
title: "സ്മരണയിൽ ചുവന്ന്; ടി പി രക്തസാക്ഷിത്വ ദിനം രാജേന്ദ്ര പരഞ്ച് പെ ഉദ്ഘാടനം ചെയ്യും "
english_title: "TP Martyrdom Day will be inaugurated by Rajendra Paranj Pe"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/112539/tp-martyrdom-day-will-be-inaugurated-by-rajendra-paranj-pe"
published_at: "2023-05-04T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645398f15cae9_tpchandrashekharan.jpg"
keywords: []
---

# സ്മരണയിൽ ചുവന്ന്; ടി പി രക്തസാക്ഷിത്വ ദിനം രാജേന്ദ്ര പരഞ്ച് പെ ഉദ്ഘാടനം ചെയ്യും 

> **Lead Summary:** **വടകര: **ഉശിരനായ കമ്മ്യൂണിസ്റ്റിൻ്റെ ഓർമ്മയിൽ ചുവന്ന് ഒഞ്ചിയം. ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന്‍റെ രക്തസാക്ഷിത്വദിനം ഇന്ന് ഒഞ്ചിയത്തും ഓർക്കാട്ടേരിയിലും ആചരിക്കും. ഒഞ്ചിയം ഏരിയായിലെ ആറ് ലോക്കൽ കമ്മറ്റികളുടെ കീഴിലുള്ള നൂറോളം ബ്രാഞ്ചുകളിൽ വനിതകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രഭാതഭേരി നടത്തും.

## Article Content

**വടകര: **ഉശിരനായ കമ്മ്യൂണിസ്റ്റിൻ്റെ ഓർമ്മയിൽ ചുവന്ന് ഒഞ്ചിയം. ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന്‍റെ രക്തസാക്ഷിത്വദിനം ഇന്ന് ഒഞ്ചിയത്തും ഓർക്കാട്ടേരിയിലും ആചരിക്കും. ഒഞ്ചിയം ഏരിയായിലെ ആറ് ലോക്കൽ കമ്മറ്റികളുടെ കീഴിലുള്ള നൂറോളം ബ്രാഞ്ചുകളിൽ വനിതകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രഭാതഭേരി നടത്തും.

വൈകീട്ട് ഓർക്കാട്ടേരിയിൽ റെഡ് വൊളന്റിയർ മാർച്ചും പ്രകടനത്തിന് ശേഷം നടക്കുന്ന പൊതുസമ്മേളനം ആർ.എം.പി.ഐ അഖിലേന്ത്യ ട്രഷറർ രാജേന്ദ്ര പരഞ്ച് പെ ഉദ്ഘാടനം ചെയ്യും. കെ.സി. ഉമേഷ്ബാബു, സംസ്ഥാനസെക്രട്ടറി എൻ. വേണു, കെ.കെ. രമ എം.എൽ.എ. ചെയർമാൻ ടി.എൽ. സന്തോഷ്, കെ.എസ്. ഹരിഹരൻ തുടങ്ങിയ നേതാക്കൾ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/112539/tp-martyrdom-day-will-be-inaugurated-by-rajendra-paranj-pe)