---
title: "മണിയൂരില്‍ സിപിഎമ്മിലേക്ക് വന്നവര്‍ക്ക്  സ്വീകരണം നല്‍കി"
english_title: " For those who came to the CPM Reception given"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11259/for-those-who-came-to-the-cpm-reception-given"
published_at: "2021-11-17T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6194b7b6f2a3c_cpm maniyoor.jpg"
keywords: []
---

# മണിയൂരില്‍ സിപിഎമ്മിലേക്ക് വന്നവര്‍ക്ക്  സ്വീകരണം നല്‍കി

> **Lead Summary:** വടകര : പാര്‍ട്ടി സമ്മേളനങ്ങള്‍ പുരോഗമിക്കുന്നതിനിടെ വിവിവധ രാഷ്ട്രീയ പാര്‍ട്ടികള്‍ നിന്ന്് രാജിവെച്ച് സിപിഐ എമ്മുമായി സഹകരിക്കുന്ന പ്രവണത വര്‍ദ്ധിക്കുന്നു.

## Article Content

വടകര : പാര്‍ട്ടി സമ്മേളനങ്ങള്‍ പുരോഗമിക്കുന്നതിനിടെ വിവിവധ രാഷ്ട്രീയ പാര്‍ട്ടികള്‍ നിന്ന്് രാജിവെച്ച് സിപിഐ എമ്മുമായി സഹകരിക്കുന്ന പ്രവണത വര്‍ദ്ധിക്കുന്നു.

വടകര - ഒഞ്ചിയം മേഖലകളില്‍ ആര്‍എംപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരാണ് സിപിഐ(എം) ലേക്ക് വന്നത്. മന്തരത്തൂരില്‍ കോണ്‍ഗ്രസ് വിട്ട് സിപിഐ എമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചവര്‍ക്ക് സ്വീകരണം നല്‍കി.

കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ആര്‍ പി ശിവപ്രസാദ്, ആര്‍ പി ലിജീഷ്, ആര്‍ പി വിഷ്ണ്ണു പ്രസാദ്, ആര്‍ പി ജിഷ്ണ്ണു പ്രസാദ്, കെ ആര്‍ പി രജീഷ്, കെ സി സുരേഷ്, കെ അഭിമന്യു എന്നിവര്‍ക്ക് സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ പി കുഞ്ഞമ്മദ്കുട്ടി, കെ ടി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പതാക നല്‍കി സ്വീകരിച്ചു.

ജനകീയ പ്രതിരോധ സദസ്സിന്റെ ഭാഗമായി മന്തരത്തൂര്‍ വായനശാല ബ്രാഞ്ച് ഒരുക്കിയ സദസ്സില്‍ മന്തരത്തൂര്‍ ലോക്കല്‍ സെക്രട്ടറി കെ എം ബാലന്‍, ജയേഷ് നാമ്പത്ത്, കെ നാരായണന്‍, വി എം ലിനീഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11259/for-those-who-came-to-the-cpm-reception-given)