---
title: "തോടന്നൂർ  ഉപജില്ല വിദ്യാഭ്യാസ ഓഫീസിന് വേണ്ടി ജനകീയ വിഭവ സമാഹരണം"
english_title: " Thodannur Sub-District Education Office Public resource mobilization"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/1126/thodannur-sub-district-education-office-public-resource-mobilization"
published_at: "2021-10-04T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615add2e9dad8_kp kunnnammad kutti mla .jpg"
keywords: []
---

# തോടന്നൂർ  ഉപജില്ല വിദ്യാഭ്യാസ ഓഫീസിന് വേണ്ടി ജനകീയ വിഭവ സമാഹരണം

> **Lead Summary:** **വടകര:** തോടന്നൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കാനാവശ്യമായ സ്ഥലം വാങ്ങുന്നതിനുള്ള ഉള്ള 'ജനകീയ വിഭവസമാഹരണത്തിന് ' വേണ്ടി തോടന്നൂരില്‍ ജനകീയ കണ്‍വെന്‍ഷന്‍ ചേര്‍ന്നു.

## Article Content

**വടകര:** തോടന്നൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കാനാവശ്യമായ സ്ഥലം വാങ്ങുന്നതിനുള്ള ഉള്ള 'ജനകീയ വിഭവസമാഹരണത്തിന് ' വേണ്ടി തോടന്നൂരില്‍ ജനകീയ കണ്‍വെന്‍ഷന്‍ ചേര്‍ന്നു.

കുറ്റ്യാടി എംഎല്‍എ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വിഭവ സമാഹരണത്തിനായി തിരുവള്ളുര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എഫ് എം മുനീര്‍ (ചെയര്‍മാന്‍), കെ വിശ്വനാഥന്‍ മാസ്റ്റര്‍ ( കണ്‍വീനര്‍ ) എന്നിവര്‍ ഭാരവാഹികളായി ജനകീയ കമ്മിറ്റി രൂപീകരിച്ചു.

തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പി എം ലീന അധ്യക്ഷത വഹിച്ചു. മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്‌റഫ് മാസ്റ്റര്‍ ,തോടന്നൂര്‍ എഇഒ സികെ ആനന്ദകുമാര്‍ , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി രാഘവന്‍ , തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍. രമ്യ പുലക്കുന്നുമ്മല്‍ , നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ടി സുരേഷ് ബാബു , വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

കെട്ടിടനിര്‍മാണത്തിന് സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കാന്‍ വിദ്യാഭ്യാസ മന്ത്രിക്കുള്ള നിവേദനം എഇഒ എംഎല്‍എയ്ക്ക് കൈമാറി. തുടര്‍ന്ന് എംഎല്‍എയും ജനപ്രതിനിധികളും കമ്മിറ്റി ഭാരവാഹികളും കെട്ടിട നിര്‍മ്മാണത്തിനായി വാങ്ങുന്ന സ്ഥലം സന്ദര്‍ശിച്ചു. ജനകീയ കമ്മിറ്റി കണ്‍വീനര്‍ കെ.വിശ്വനാഥന്‍ മാസ്റ്റര്‍ സ്വാഗതവും ,കെ . ഗോപാലന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/1126/thodannur-sub-district-education-office-public-resource-mobilization)