---
title: "വേദ വായനശാല ഉദ്ഘാടനം ചെയ്തു "
english_title: "Vedic library was inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/112667/vedic-library-was-inaugurated"
published_at: "2023-05-05T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645492c1e64f8_vayanasala.jpg"
keywords: []
---

# വേദ വായനശാല ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **വടകര :** പതിയാരക്കരയിലെ വേദാ വായനശാലയുടെ ഉദ്ഘാടനം പ്രമുഖ കവിയും സാഹിത്യകാരനുമായ വീരാൻകുട്ടി നിർവഹിച്ചു .വാർഡ് മെമ്പർ എം രമേശൻ അധ്യക്ഷത വഹിച്ചു. വടകര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ബാലൻ മുഖ്യാതിഥി ആയിരുന്നു.

## Article Content

**വടകര :** പതിയാരക്കരയിലെ വേദാ വായനശാലയുടെ ഉദ്ഘാടനം പ്രമുഖ കവിയും സാഹിത്യകാരനുമായ വീരാൻകുട്ടി നിർവഹിച്ചു .വാർഡ് മെമ്പർ എം രമേശൻ അധ്യക്ഷത വഹിച്ചു. വടകര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ബാലൻ മുഖ്യാതിഥി ആയിരുന്നു.

വാർഡ് മെമ്പർ ഷൈജു പള്ളി പറമ്പത്ത്,അശോകൻ പതിയാറക്കര , ആർ. ഖാലിദ് മാസ്റ്റർ, എം മധുസൂദനൻ , എം.വാഹിദ് മാസ്റ്റർ, പി. വിജയകുമാർ , പി.വി. ഹമീദ് എന്നിവർ പ്രസംഗിച്ചു. വേദ വായനശാല പ്രസിഡണ്ട് മുനീബ് കറ്റോടി സ്വാഗതവും സെക്രട്ടറി എൻ.ഫർസാന നന്ദിയും പറഞ്ഞു.

അഷിത്ത് രാജ്, കെ.ടി.കെ സുരഭി, റിജാസ് എന്നിവർ നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/112667/vedic-library-was-inaugurated)