---
title: "അപകടക്കെണി; കുട്ടൂലി -ഇല്ലത്തു താഴ പാലങ്ങൾ പുതുക്കി പണിയണം ചോറോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി "
english_title: "Chorod gram panchayat administration should renew and build Kutuli-Illathu down bridges"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/112723/chorod-gram-panchayat-administration-should-renew-and-build-kutuli-illathu-down-bridges"
published_at: "2023-05-05T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6454c1347afc8_koottuliillathpalam.jpg"
keywords: []
---

# അപകടക്കെണി; കുട്ടൂലി -ഇല്ലത്തു താഴ പാലങ്ങൾ പുതുക്കി പണിയണം ചോറോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി 

> **Lead Summary:** **കൈനാട്ടി: **ചോറോട്-മലോൽമുക്ക്-ഓർക്കാട്ടേരി റോഡിലെ ഏറെ പഴക്കം ചെന്ന ചേന്ദമംഗലത്തെ കുട്ടൂലി പാലവും വൈക്കിലശ്ശേരിയിലെ ഇല്ലത്തു താഴ പാലവും പുതുക്കി പണിയണമെന്ന് ചോറോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം അധികൃതരോടാവശ്യപ്പെട്ടു. കഴിഞ്ഞ തവണ ഇതുപത് കോടി രൂപ ചെലവഴിച്ച് നേഷണൽ ഹൈവെ വിഭാഗം റോഡ് പുതുക്കി പണിതെങ്കിലും വർഷങ്ങൾ പഴക്കവും അപകട സാധ്യത ഉളളതുമായ പാലങ്ങൾ എസ്റ്റിമേറ്റിൽ ഉൾപ്പെട്ടിട്ടില്ലായിരുന്നു.

## Article Content

**കൈനാട്ടി: **ചോറോട്-മലോൽമുക്ക്-ഓർക്കാട്ടേരി റോഡിലെ ഏറെ പഴക്കം ചെന്ന ചേന്ദമംഗലത്തെ കുട്ടൂലി പാലവും വൈക്കിലശ്ശേരിയിലെ ഇല്ലത്തു താഴ പാലവും പുതുക്കി പണിയണമെന്ന് ചോറോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം അധികൃതരോടാവശ്യപ്പെട്ടു. കഴിഞ്ഞ തവണ ഇതുപത് കോടി രൂപ ചെലവഴിച്ച് നേഷണൽ ഹൈവെ വിഭാഗം റോഡ് പുതുക്കി പണിതെങ്കിലും വർഷങ്ങൾ പഴക്കവും അപകട സാധ്യത ഉളളതുമായ പാലങ്ങൾ എസ്റ്റിമേറ്റിൽ ഉൾപ്പെട്ടിട്ടില്ലായിരുന്നു.

പ്രഥമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സുകുമാരന്റെ നേതൃത്വത്തിലാണ് കുട്ടൂലി പാലവും റോഡും നിർമ്മിച്ചത്. ഏകദേശം 60 വർഷത്തെ പഴക്കം കണക്കാക്കുന്നുണ്ട്. പാഞ്ചേരിക്കാട്ടിൽ നിന്നും കൊത്തിയെടുത്ത ചെങ്കല്ലുകൊണ്ടാണ് ഈ പാലത്തിന്റെ ഇരു ഭിത്തികളും കെട്ടിയുയർത്തിയിട്ടുള്ളത്. റോഡ് 8 മീറ്റർ വീതിയുണ്ട് പാലത്തിനാണെങ്കിൽ 6 മീറ്റർ വീതിയേ ഉള്ളൂ നേരെയുള്ള റോഡിൽ വീതി കുറഞ്ഞ പാലം നിരവധി അപകടങ്ങൾക്ക് കാരണമാകുന്നു. മുമ്പ് ഒരു കാർ പുഴയിലേക്ക് മറിഞ്ഞു വീണിരുന്നു.

ഇല്ലത്തു താഴ പാലത്തിന്നും വർഷങ്ങളുടെ പഴക്കമുണ്ട്. ഇരു പാലക്കളുടെയും തറഭാഗവും ഭിത്തിയും തകർന്നു കിടക്കുകയാണ്.ഭരണസമിതി യോഗത്തിൽ പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ ആണ് വിഷയം അവതരിപ്പിച്ചത്. പഞ്ചായത്ത് അംഗങ്ങൾ ,സെക്രട്ടറി നിഷ എൻ.തയ്യിൽ ചർച്ചയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/112723/chorod-gram-panchayat-administration-should-renew-and-build-kutuli-illathu-down-bridges)