---
title: "'ഒരുവട്ടം കൂടി' ഓർക്കാട്ടേരി പി.കെ മെമ്മോറിയൽ യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ "
english_title: "Orkkatteri PK Memorial UP School Alumni Association"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/112800/orkkatteri-pk-memorial-up-school-alumni-association"
published_at: "2023-05-05T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64551fff55365_PKMEMMORIALSCHOOL.jpg"
keywords: []
---

# 'ഒരുവട്ടം കൂടി' ഓർക്കാട്ടേരി പി.കെ മെമ്മോറിയൽ യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ 

> **Lead Summary:** > **വടകര : **ഓർക്കാട്ടേരി പി.കെ മെമ്മോറിയൽ യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി അധ്യാപക കൂട്ടായ്മ "ഒരുവട്ടം കൂടി " എന്ന മഹാസംഗമം 2023 ഏഴാം തിയ്യതി ഞായറാഴ്ച കാലത്ത് 10 മണി സ്കൂൾ അംഗണത്തിൽ നടക്കും . റിട്ട. കേരള ഹൈക്കോർട്ട് ജസ്റ്റിസ് ബി. കമാൽ പാഷ ഉദ്ഘാടനം ചെയ്യും.

## Article Content

> **വടകര : **ഓർക്കാട്ടേരി പി.കെ മെമ്മോറിയൽ യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി അധ്യാപക കൂട്ടായ്മ "ഒരുവട്ടം കൂടി " എന്ന മഹാസംഗമം 2023 ഏഴാം തിയ്യതി ഞായറാഴ്ച കാലത്ത് 10 മണി സ്കൂൾ അംഗണത്തിൽ നടക്കും . റിട്ട. കേരള ഹൈക്കോർട്ട് ജസ്റ്റിസ് ബി. കമാൽ പാഷ ഉദ്ഘാടനം ചെയ്യും.

സംഗമത്തിൽ ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷക്കീല ഈങ്ങോളി, ഫിലിം സ്റ്റാർ റോഷൻ ബഷീർ ഉൾപ്പെടെ ജനപ്രതിനിധികളും സംസ്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും.

95 വർഷത്തെ പാരമ്പര്യമുള്ള സ്കൂളിൽ നിന്നും വിരമിച്ച 35 ഓളം അധ്യാപകരെ ആദരിക്കുന്ന സംഗമത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. രാത്രി 8:30ന് ആബിദ് കണ്ണൂർ ടീം നയിക്കുന്ന ഇശൽ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/112800/orkkatteri-pk-memorial-up-school-alumni-association)