---
title: "'അരങ്ങ് 2023'; വടകര നഗരസഭ കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷം സംഘടിപ്പിച്ചു "
english_title: "Vadakara Municipality organized the Kudumbashree CDS Silver Jubilee Celebration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/112803/vadakara-municipality-organized-the-kudumbashree-cds-silver-jubilee-celebration"
published_at: "2023-05-05T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64552300312bc_ARANG2023.jpg"
keywords: []
---

# 'അരങ്ങ് 2023'; വടകര നഗരസഭ കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷം സംഘടിപ്പിച്ചു 

> **Lead Summary:** **വടകര:** കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വടകര നഗരസഭ കുടുംബശ്രീ ഈസ്റ്റ് & വെസ്റ്റ് സിഡിഎസുകൾ സംയുക്തമായി വടകര ടൗൺഹാളിൽ ആഘോഷ പരിപാടി സംഘടിപ്പിച്ചു. 'അരങ്ങ് 2023' പരിപാടി വടകര നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര:** കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വടകര നഗരസഭ കുടുംബശ്രീ ഈസ്റ്റ് & വെസ്റ്റ് സിഡിഎസുകൾ സംയുക്തമായി വടകര ടൗൺഹാളിൽ ആഘോഷ പരിപാടി സംഘടിപ്പിച്ചു. 'അരങ്ങ് 2023' പരിപാടി വടകര നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ സുരേഷ് ബാബു മുഖ്യ അതിഥിയായി. പരിപാടിയിൽ ഈസ്റ്റ് സി ഡി എസ്സ് ചെയർ പേഴ്സൺ റീന വി.കെ സ്വാഗതം പറഞ്ഞു. വെസ്റ്റ് സി ഡി എസ്സ്. ചെയർ പേഴ്സൺ വി. മീര അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിനു ശേഷം കുടുംബശ്രീ രൂപീകൃതമായ വർഷം( 1998 ) വടകര നഗരസഭയിലെ കുടുംബശ്രീ സിഡിഎസിന് നേതൃത്വം നൽകിയ മുഴുവൻ ഭാരവാഹികളെയും ആദരിച്ചു.

നഗരസഭ വൈസ് ചെയർമാൻ പി സജീവ് കുമാർ , സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ രാജിത പതേരി, എൻ.കെ പ്രഭാകരൻ, എ.പി പ്രജിത, എം ബിജു, കൗൺസിലർമാരായ കെ.കെ വനജ, സി.കെ കരീം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

1998 ലെ ആദ്യ സി ഡി എസ്സിലെ മെമ്പർ കല്യാണി , അന്നത്തെ പ്രാജക്ട് ഓഫീസർ ഇ.പി കുഞ്ഞബ്ദുള്ള, 2008-2010 വർഷം കുടുംബശ്രീ പ്രൊജക്ട് ഓഫീസർ ആയിരുന്ന ബാബുരാജൻ പി.പി എന്നിവർ സംസാരിച്ചു. കുടുംബശ്രീ മെമ്പർ സെക്രട്ടറി സന്തോഷ് കുമാർ യു നന്ദി പറഞ്ഞു. തുടർന്ന് കുടുംബശ്രീ പ്രവർത്തകർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/112803/vadakara-municipality-organized-the-kudumbashree-cds-silver-jubilee-celebration)