---
title: "വാഹനാപകടത്തിൽ മരണപ്പെട്ട കൊയിലാണ്ടി സ്വദേശിയുടെ കുടുംബത്തിന് മുപ്പത്തി അഞ്ച് ലക്ഷത്തോളം രൂപ നൽകാൻ വിധി "
english_title: "The family of a native of Koyilandi, who died in a car accident, has been ordered to pay around 35 lakh rupees"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/112821/the-family-of-a-native-of-koyilandi-who-died-in-a-car-accident-has-been-ordered-to-pay-around-35-lakh-rupees"
published_at: "2023-05-05T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64553d2fc0e0d_COURT.jpg"
keywords: []
---

# വാഹനാപകടത്തിൽ മരണപ്പെട്ട കൊയിലാണ്ടി സ്വദേശിയുടെ കുടുംബത്തിന് മുപ്പത്തി അഞ്ച് ലക്ഷത്തോളം രൂപ നൽകാൻ വിധി 

> **Lead Summary:** **വടകര: **വാഹനാപകടത്തിൽ മരണപ്പെട്ട കൊയിലാണ്ടി സ്വദേശി അനൂപിന്റെ കുടുംബത്തിന് 25,47,000 രൂപയും കോടതി ചെലവും പലിശയുമടക്കം മുപ്പത്തി അഞ്ച് ലക്ഷത്തോളം രൂപ നൽകാൻ വിധി. 2018 ജനുവരി 21നാണ് വൈകുന്നേരം കൊയിലാണ്ടി താമരശ്ശേരി റൂട്ടിൽ കോമത്ത്കര എന്ന സ്ഥലത്തുവെച്ച് മണമ്മൽ നമ്പർ മോട്ടോർ സൈക്കിൾ ഓടിച്ചുപോകവെ കൊയിലാണ്ടി ഭാഗത്തുനിന്നും വന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്.

## Article Content

**വടകര: **വാഹനാപകടത്തിൽ മരണപ്പെട്ട കൊയിലാണ്ടി സ്വദേശി അനൂപിന്റെ കുടുംബത്തിന് 25,47,000 രൂപയും കോടതി ചെലവും പലിശയുമടക്കം മുപ്പത്തി അഞ്ച് ലക്ഷത്തോളം രൂപ നൽകാൻ വിധി. 2018 ജനുവരി 21നാണ് വൈകുന്നേരം കൊയിലാണ്ടി താമരശ്ശേരി റൂട്ടിൽ കോമത്ത്കര എന്ന സ്ഥലത്തുവെച്ച് മണമ്മൽ നമ്പർ മോട്ടോർ സൈക്കിൾ ഓടിച്ചുപോകവെ കൊയിലാണ്ടി ഭാഗത്തുനിന്നും വന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്.

പോലിസ് അന്വേഷണത്തിൽ മരണപ്പെട്ട അനൂപിന്റെ അശ്രദ്ധയും അതിവേഗതയുമാണ് അപകട കാരണം എന്നാണ് ഫൈനൽ റിപ്പോർട്ടുണ്ടായിരുന്നത്. എന്നാൽ തെളിവുകളുടെയും സാക്ഷിതെളിവുകളുടെയും അടിസ്ഥാനത്തിൽ കൊയിലാണ്ടി ഭാഗ ത്തുനിന്നും വന്ന കാറിന്റെ അശ്രദ്ധ കൊണ്ടാണ് അപകടകാരണമെന്ന് കണ്ടെത്തി.

കാറിന്റെ ഇൻഷൂറൻസ് കമ്പനിയായ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയോട് വിധി സംഖ്യ അനൂപിന്റെ ആശ്രിതർക്ക് നൽകാനുമാണ് വടകര എം.എ.സി.ടി. ജഡ്ജ് മാമകൃഷ്ണൻ വിധിച്ചത്. ഹരജിക്കാർക്ക് വേണ്ടി അഭിഭാഷകരായ ബാബു .പി. ബെനഡിക്, പി.പി. ലിനീഷ് എന്നിവർ ഹാജരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/112821/the-family-of-a-native-of-koyilandi-who-died-in-a-car-accident-has-been-ordered-to-pay-around-35-lakh-rupees)