---
title: "കാർഷികം 2023-ന് തുടക്കം കുറിച്ച് കെ.കെ.എം. ജി.വി.എച്ച്.എസ്.എസ് "
english_title: "KKM about the start of agriculture 2023 G.V.H.S.S"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/112860/kkm-about-the-start-of-agriculture-2023-gvhss"
published_at: "2023-05-06T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455d83496bb7_karshikam2023.jpg"
keywords: []
---

# കാർഷികം 2023-ന് തുടക്കം കുറിച്ച് കെ.കെ.എം. ജി.വി.എച്ച്.എസ്.എസ് 

> **Lead Summary:** **ഓർക്കാട്ടേരി : **വിദ്യാർത്ഥികളിൽ കൃഷി അറിവ് വളർത്തുക എന്ന ലക്ഷ്യത്തോടെ കെകെഎം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഒരു വർഷത്തേക്ക് നടത്തുന്ന കാർഷികം 2023-ന് തുടക്കം.

## Article Content

**ഓർക്കാട്ടേരി : **വിദ്യാർത്ഥികളിൽ കൃഷി അറിവ് വളർത്തുക എന്ന ലക്ഷ്യത്തോടെ കെകെഎം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഒരു വർഷത്തേക്ക് നടത്തുന്ന കാർഷികം 2023-ന് തുടക്കം.

കൃഷിയുടെ ഔപചാരിക ഉദ്ഘാടനം മരച്ചീനി നട്ടു കൊണ്ട് ഏറാമല പഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ശ്രീ ജി.രതീഷ് ,പിടിഎ പ്രസിഡണ്ട് ശ്രീ സി പി രാജൻ, ഏറാമല ഗ്രാമപഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ശ്രീമതി ലസിത പി എം, ശ്രീമതി ബിന്ദു പിടിഎ കമ്മിറ്റി അംഗം, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സീമ എൻ വി,എന്നിവർ ഒരുമിച്ച് നിർവഹിച്ചു.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി ജ്യോതി പി,വടകര അഗ്രോ സർവീസ് സെന്റർ സെക്രട്ടറി ശ്രീ ഇല്യാസ് എന്നിവരോടൊപ്പം ഏറാമല കൃഷിഭവന്റെയും നേതൃത്വത്തിലാണ് എൻഎസ്എസ് വളണ്ടിയേർസ് മരച്ചീനി കൃഷി ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/112860/kkm-about-the-start-of-agriculture-2023-gvhss)