---
title: "എല്‍ജെഡിയില്‍ ഭിന്നത ; ആശങ്കയോടെ  വടകരയിലെ പ്രവര്‍ത്തകരും"
english_title: "Split in LJD; Workers in Vadakara are also worried"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11296/split-in-ljd-workers-in-vadakara-are-also-worried"
published_at: "2021-11-17T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6194d6f1bf9ce_LJD SPLIT.jpg"
keywords: []
---

# എല്‍ജെഡിയില്‍ ഭിന്നത ; ആശങ്കയോടെ  വടകരയിലെ പ്രവര്‍ത്തകരും

> **Lead Summary:** വടകര: ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാകുന്നു. സംസ്ഥാന പ്രസിഡന്റ്് എം വി ശ്രോംസ്‌കുമാര്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കാള്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു.

## Article Content

വടകര: ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാകുന്നു. സംസ്ഥാന പ്രസിഡന്റ്് എം വി ശ്രോംസ്‌കുമാര്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കാള്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു.

എല്‍.ജെ.ഡിക്ക് മന്ത്രിസ്ഥാനം കിട്ടാതെ പോയതിന് കാരണം എം വി ശ്രോംസ്‌കുമാറാണെന്നും വിമത വിഭാഗം ആരോപിക്കുന്നു. കെ പി മോഹനന്‍ എംഎല്‍എ, ദേശീയ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് തുടങ്ങിയവരുടെ പിന്തുണയും തങ്ങള്‍ക്കുണ്ടെന്ന് വിമത വിഭാഗം അവകാശപ്പെട്ടു.

തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, ഇടുക്കി ജില്ലാ പ്രസിഡന്റുമാര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തു. ശ്രേയാംസ് കുമാറുമായി യോജിച്ചു പോകാനാവില്ലെന്ന നിലപാടിലാണ് വിമതര്‍. സോഷ്യലിസ്റ്റ് ശക്തി കേന്ദ്രമായ മലബാറിലെ ഭൂരിപക്ഷം പ്രവര്‍ത്തകരും തങ്ങളോടൊപ്പമാണെന്നും വടകര, കൊയിലാണ്ടി, പാനൂര്‍ മേഖലകളില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് രാജിവെച്ചിട്ടുണ്ടെന്നും വിമത നേതാക്കള്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ വടകരയിലെ സിറ്റിംഗ് നഷ്ടപ്പെട്ടതിന് പുറമെ പാര്‍ട്ടിയിലെ ഭിന്നതയും പ്രവര്‍ത്തകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11296/split-in-ljd-workers-in-vadakara-are-also-worried)