---
title: "എം.എൽ.എ ഇടപെട്ടു; കുഞ്ഞിപ്പള്ളിയിൽ വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരമായേക്കും "
english_title: "MLA intervened; The problems faced by traders in Kunjipalli may be solved"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/112995/mla-intervened-the-problems-faced-by-traders-in-kunjipalli-may-be-solved"
published_at: "2023-05-06T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6456686fa1932_kunjipalli.jpg"
keywords: []
---

# എം.എൽ.എ ഇടപെട്ടു; കുഞ്ഞിപ്പള്ളിയിൽ വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരമായേക്കും 

> **Lead Summary:** **വടകര: **ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയ കെട്ടിട്ടങ്ങളുടെ അവശിഷ്ടങ്ങൾ കടകൾക്ക് മുന്നിൽ നിന്നും എടുത്തു മാറ്റാത്തതിനെ തുടർന്ന് വ്യാപാരം നടത്താൻ കഴിയാതെ നിരവധി കച്ചവടക്കാർ പ്രതിസന്ധിയിലാണ്. ദേശീയപാത അതോറിറ്റിക്കും മറ്റ് അധികൃതർക്കും പരാതി നൽകിയിട്ടും നടപടിയൊന്നും സ്വീകരിക്കാത്തതിനെ തുടർന്ന് വ്യാപാരികൾ തിങ്കളാഴ്ച കുഞ്ഞിപ്പള്ളിയിൽ ഹർത്താൽ ആഹ്വാനം ചെയ്തിരുന്നു.

## Article Content

**വടകര: **ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയ കെട്ടിട്ടങ്ങളുടെ അവശിഷ്ടങ്ങൾ കടകൾക്ക് മുന്നിൽ നിന്നും എടുത്തു മാറ്റാത്തതിനെ തുടർന്ന് വ്യാപാരം നടത്താൻ കഴിയാതെ നിരവധി കച്ചവടക്കാർ പ്രതിസന്ധിയിലാണ്. ദേശീയപാത അതോറിറ്റിക്കും മറ്റ് അധികൃതർക്കും പരാതി നൽകിയിട്ടും നടപടിയൊന്നും സ്വീകരിക്കാത്തതിനെ തുടർന്ന് വ്യാപാരികൾ തിങ്കളാഴ്ച കുഞ്ഞിപ്പള്ളിയിൽ ഹർത്താൽ ആഹ്വാനം ചെയ്തിരുന്നു.

ഇന്നലെ ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിൽ വിഷയം ഉന്നയിക്കപ്പെട്ടതിനെ തുടർന്ന് കെ.കെ.രമ എം.എൽ.എ കുഞ്ഞിപ്പള്ളിയിൽ ആക്ഷേപമുയർന്ന സ്ഥലങ്ങൾ സന്ദർശിച്ചു. അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മറും സംഘത്തിലുണ്ടായിരുന്നു.

നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരെ എം.എൽ.എ സ്ഥലത്തേക്ക് വിളിപ്പിക്കുകയും കാര്യങ്ങൾ ബോധ്യപ്പെടുത്തി കെട്ടിടാവശിഷ്ടങ്ങൾ എത്രയും പെട്ടന്ന് എടുത്തു മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തിങ്കളാഴ്ചയ്കകം അടിയന്തര പ്രാധാന്യത്തോടെ മാലിന്യങ്ങൾ നീക്കം ചെയ്യാം എന്ന അധികൃതരുടെ ഉറപ്പിനെ തുടർന്ന വ്യാപാരികൾ തിങ്കളാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച ഹർത്താൽ പിൻവലിക്കാൻ തീരുമാനിക്കു കയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/112995/mla-intervened-the-problems-faced-by-traders-in-kunjipalli-may-be-solved)