---
title: "ക്യാന്‍സര്‍ ബാധിതര്‍ക്ക് പ്രതീക്ഷയുടെ  വാതില്‍ തുറന്ന്  'അതിജീവനം'' ഒത്തു ചേരല്‍"
english_title: " Reunion of cancer patients in Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/1130/reunion-of-cancer-patients-in-azhiyur"
published_at: "2021-10-04T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ae87742084_CANCER PATINET MEETING jpg.jpg"
keywords: []
---

# ക്യാന്‍സര്‍ ബാധിതര്‍ക്ക് പ്രതീക്ഷയുടെ  വാതില്‍ തുറന്ന്  'അതിജീവനം'' ഒത്തു ചേരല്‍

> **Lead Summary:** **അഴിയൂര്‍:** കാന്‍സര്‍ രോഗമുക്തി നേടിയവരും ചികിത്സ തുടരുന്നവരുമായാ 50 ഓളം പേര്‍ അതിജീവനം എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ അഴിയൂര്‍ ഗ്രീന്‍സ് ആയുര്‍വേദ യില്‍ വെച്ച് ഒത്തുചേര്‍ന്നു.

## Article Content

**അഴിയൂര്‍:** കാന്‍സര്‍ രോഗമുക്തി നേടിയവരും ചികിത്സ തുടരുന്നവരുമായാ 50 ഓളം പേര്‍ അതിജീവനം എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ അഴിയൂര്‍ ഗ്രീന്‍സ് ആയുര്‍വേദ യില്‍ വെച്ച് ഒത്തുചേര്‍ന്നു.

ചികിത്സാ സമയത്തെ തിക്താനുഭവങ്ങളും ചികിത്സയുടെ പ്രതിസന്ധി ഘട്ടങ്ങളും തുറന്നു ചര്‍ച്ച ചെയ്തു. ഒറ്റപ്പെട്ടുപോയി എന്ന് കരുതിയപ്പോള്‍ അതിജീവനം എന്ന കൂട്ടായ്മ അവര്‍ക്ക് താങ്ങായി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതിനെ പറ്റിയും ക്യാമ്പില്‍ പങ്കെടുത്തവര്‍ സന്തോഷത്തോടെ പറഞ്ഞു .

ജീവിതം തുടരാനുള്ള ആത്മവിശ്വാസം നല്‍കുകയും ചെയ്തതിന് ഓരോരുത്തരും നന്ദി പ്രകാശിപ്പികുകയും ചെയ്തു. കൊയിലാണ്ടി സ്വദേശിനി ബുഷ്‌റയും കോട്ടക്കല്‍ സ്വദേശി ബാലനുമാണ് കുട്ടായ്മക്ക് നേതൃത്വം നല്‍കുന്നത്.

മറ്റുപല സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് ആത്മാര്‍ത്ഥതയോടെ ഒത്തൊരുമയില്‍ വേദനകളും അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവെച്ചു. ഗ്രീന്‍സ് ചീഫ് ഫിസിഷ്യന്‍ ഡോക്ടര്‍ സി പി അസ്ഗര്‍, ഡോക്ടര്‍ പ്രഭിന്‍ എന്നിവര്‍ ക്ലാസെടുത്തു. അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/1130/reunion-of-cancer-patients-in-azhiyur)