---
title: "ഗര്‍ഭാശയമുഖ ക്യാന്‍സര്‍ തടയാന്‍ കുട്ടികള്‍ക്ക്  എച്ച് .പി. വി വാക്‌സിന്‍ നിര്‍ബന്ധമാക്കണം: ഡോ. ജീനാബാബുരാജ്"
english_title: " HP in children to prevent cervical cancer Vaccine should be made mandatory: Dr. Jinababuraj"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11307/hp-in-children-to-prevent-cervical-cancer-vaccine-should-be-made-mandatory-dr-jinababuraj"
published_at: "2021-11-17T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6194e497a7d3f_k p bindu photo.jpg"
keywords: []
---

# ഗര്‍ഭാശയമുഖ ക്യാന്‍സര്‍ തടയാന്‍ കുട്ടികള്‍ക്ക്  എച്ച് .പി. വി വാക്‌സിന്‍ നിര്‍ബന്ധമാക്കണം: ഡോ. ജീനാബാബുരാജ്

> **Lead Summary:** **വടകര:** ഗര്‍ഭാശയമുഖ ക്യാന്‍സര്‍ വരാതിരിക്കാന്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് എച്.പി.വി വാക്‌സിന്‍ എടുക്കലും 15 മുതല്‍ 60 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്ക് സ്‌ക്രീനിംഗ് ടെസ്റ്റ്ഉം നിര്‍ബന്ധ മാക്കിയല്‍ ഇത് പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാമെന്ന് കാന്‍സര്‍ രോഗ വിദഗ്ധ ഡോ. ജീനാ ബാബുരാജ് പറഞ്ഞു.

## Article Content

**വടകര:** ഗര്‍ഭാശയമുഖ ക്യാന്‍സര്‍ വരാതിരിക്കാന്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് എച്.പി.വി വാക്‌സിന്‍ എടുക്കലും 15 മുതല്‍ 60 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്ക് സ്‌ക്രീനിംഗ് ടെസ്റ്റ്ഉം നിര്‍ബന്ധ മാക്കിയല്‍ ഇത് പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാമെന്ന് കാന്‍സര്‍ രോഗ വിദഗ്ധ ഡോ. ജീനാ ബാബുരാജ് പറഞ്ഞു.

ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്ത ഗര്‍ഭാശയമുഖ അര്‍ബുദ നിര്‍മ്മാര്‍ജ്ജനദിന പരിപാടിയില്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകര ഗൈനക്ക് ക്ലബും റെയില്‍വേയും കനറാബാങ്കും സംയുക്തമായി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങ് നഗരസഭ ചെയര്‍മാന്‍ കെ. പി .ബിന്ദു ഉദ്ഘാടനം ചെയ്തു . ഡോ.എ. കെ .രാജന്‍ അധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. പി .പ്രജിത, കൗണ്‍സിലര്‍ പ്രേമകുമാരി വനമാലി, കനറാ ബാങ്ക് മാനേജര്‍ രാജേഷ് എ.യു,എന്‍. പി. ബാബുരാജ്, ഗൈന ക്ക് സൊസൈറ്റി സെക്രട്ടറി ഡോ.സുഭാഷ് മല്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്റ്റേഷന്‍ സൂപ്രണ്ട് വത്സലന്‍ കുനിയില്‍ സ്വാഗതവും മണലില്‍ മോഹനന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11307/hp-in-children-to-prevent-cervical-cancer-vaccine-should-be-made-mandatory-dr-jinababuraj)