---
title: "പി. രാഘവൻ അനുസ്മരണം; നരേന്ദ്രമോദിയുടെ ഭരണത്തിൽ ഭരണഘടനയെ ദുർബലപ്പെടുത്തി -മുല്ലപ്പള്ളി "
english_title: "P. Raghavan Commemoration; Constitution weakened in Narendra Modi's rule - Mullapally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113089/p-raghavan-commemoration-constitution-weakened-in-narendra-modis-rule-mullapally"
published_at: "2023-05-07T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64572ef0205ce_mullapally.jpg"
keywords: []
---

# പി. രാഘവൻ അനുസ്മരണം; നരേന്ദ്രമോദിയുടെ ഭരണത്തിൽ ഭരണഘടനയെ ദുർബലപ്പെടുത്തി -മുല്ലപ്പള്ളി 

> **Lead Summary:** **വടകര: **രാജ്യത്തെ സമസ്തവിഭാഗം ജനങ്ങളെയും യോജിപ്പിച്ചുനിർത്തിയ ഇന്ത്യയെന്ന ആശയം നരേന്ദ്രമോദിയുടെ ഭരണത്തിൽ ഉടഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.

## Article Content

**വടകര: **രാജ്യത്തെ സമസ്തവിഭാഗം ജനങ്ങളെയും യോജിപ്പിച്ചുനിർത്തിയ ഇന്ത്യയെന്ന ആശയം നരേന്ദ്രമോദിയുടെ ഭരണത്തിൽ ഉടഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.

ഭരണഘടനയെ ദുർബലപ്പെടുത്തിയും ഭരണഘടനാസ്ഥാപനങ്ങളെ വരുതിയിൽ നിർത്തിയും മതേതരമൂല്യങ്ങളെ ചവിട്ടിമെതിച്ചും സംഘപരിവാറിന്റെ രാഷ്ട്രീയ അജൻഡ ഇന്ത്യയിൽ നടപ്പാക്കികൊണ്ടിരിക്കുകയാണ്. കോൺഗ്രസ് നേതാവ് പി. രാഘവൻ അനുസ്മരണ സമ്മേളനം വടകരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐ. മൂസ അധ്യക്ഷത വഹിച്ചു. കാവിൽ രാധാകൃഷ്ണൻ, സി.വി. അജിത്, കെ.പി. കരുണാകരൻ, പുറന്തോടത്ത് സുകുമാരൻ, രമേശ് നൊച്ചാട്, പി.കെ. പ്രീത, സുനിൽ മടപ്പള്ളി, കൂടാളി അശോകൻ, സി.കെ. വിശ്വൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113089/p-raghavan-commemoration-constitution-weakened-in-narendra-modis-rule-mullapally)