---
title: "നെല്ലിക്ക : സ്‌നേഹാദരവും പൂർവവിദ്യാർഥി സംഗമവും"
english_title: "Nellikka: A tribute and alumni reunion"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113178/nellikka-a-tribute-and-alumni-reunion"
published_at: "2023-05-07T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64577a541985d_nellikka.jpg"
keywords: []
---

# നെല്ലിക്ക : സ്‌നേഹാദരവും പൂർവവിദ്യാർഥി സംഗമവും

> **Lead Summary:** ** വടകര:** സർവീസിൽ നിന്ന്‌ വിരമിക്കുന്ന മേമുണ്ട എച്ച്‌എസ്‌എസ്‌ പ്രിൻസിപ്പാൾ പി കെ കൃഷ്ണദാസിനെ ഹയർസെക്കൻഡറി വിഭാഗം പൂർവ വിദ്യാർഥിസംഘം ആദരിച്ചു. അലുംനി അസോസിയേഷൻ സംഘടിപ്പിച്ച സ്നേഹാദരവും പൂർവ വിദ്യാർഥി– അധ്യാപക സംഗമവും ‘നെല്ലിക്ക' സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഗ്രന്ഥകാരൻ പി ഹരീന്ദ്രനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

** വടകര:** സർവീസിൽ നിന്ന്‌ വിരമിക്കുന്ന മേമുണ്ട എച്ച്‌എസ്‌എസ്‌ പ്രിൻസിപ്പാൾ പി കെ കൃഷ്ണദാസിനെ ഹയർസെക്കൻഡറി വിഭാഗം പൂർവ വിദ്യാർഥിസംഘം ആദരിച്ചു. അലുംനി അസോസിയേഷൻ സംഘടിപ്പിച്ച സ്നേഹാദരവും പൂർവ വിദ്യാർഥി– അധ്യാപക സംഗമവും ‘നെല്ലിക്ക' സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഗ്രന്ഥകാരൻ പി ഹരീന്ദ്രനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു.

അലുംനി അസോസിയേഷൻ ജനറൽ സെക്രട്ടറി ബി എസ് സബിൻ അധ്യക്ഷനായി. പ്രഥമ പ്രിൻസിപ്പാൾ കെ രവീന്ദ്രൻ ഉപഹാരം സമ്മാനിച്ചു.

മുൻ പ്രിൻസിപ്പാൾ പി സുമ, പ്രധാനാധ്യാപകൻ പി കെ ജിതേഷ്, ഡോ. ആർ കെ സുനിൽകുമാർ, കെ ബീന, നവാൽ മർജാൻ തുടങ്ങിയവർ സംസാരിച്ചു. മുൻ അധ്യാപകരെ അലുംനി അസോസിയേഷൻ ഭാരവാഹികളായ എ വി നിധീഷ്, വി ആർ ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.

പൂർവ വിദ്യാർത്ഥി യജുൽ ധനുഷ്, പൂർവ അധ്യാപകനും ചിത്രകാരനുമായ അഭിലാഷ് തിരുവോത്ത് എന്നിവർ വരച്ച ഛായാ ചിത്രങ്ങൾ പി കെ കൃഷ്‌ണദാസിന്‌ സമ്മാനിച്ചു. വി കെ വരുൺ സ്വാഗതവും സൈതാലക്ഷ്മി നന്ദിയും പറഞ്ഞു. കലാ പരിപാടികളുമുണ്ടായി. അലുംനി അസോസിയേഷൻ ജനറൽ ബോഡി 28 അംഗ എക്സിക്യൂട്ടിവ് കമ്മറ്റിയേയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113178/nellikka-a-tribute-and-alumni-reunion)