---
title: "ഭക്ഷ്യ വിഷബാധ : കര്‍ശന നടപടിയുമായി ഭക്ഷ്യ സുരക്ഷാ വിഭാഗം"
english_title: "Food poisoning: with strict action Food Safety Section"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11318/food-poisoning-with-strict-action-food-safety-section"
published_at: "2021-11-17T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6194f2d747526_govt hospital .jpg"
keywords: []
---

# ഭക്ഷ്യ വിഷബാധ : കര്‍ശന നടപടിയുമായി ഭക്ഷ്യ സുരക്ഷാ വിഭാഗം

> **Lead Summary:** വടകര: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായ സാഹചര്യത്തില്‍ കാറ്ററിംഗ് സര്‍വ്വീസുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഭക്ഷ്യ സുരക്ഷാ വിഭാഗം. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് സെര്‍വ്വീസുകള്‍ക്കെതിരെ നടപടിയെടുക്കും. കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ശക്തമാക്കും.

## Article Content

വടകര: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായ സാഹചര്യത്തില്‍ കാറ്ററിംഗ് സര്‍വ്വീസുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഭക്ഷ്യ സുരക്ഷാ വിഭാഗം. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് സെര്‍വ്വീസുകള്‍ക്കെതിരെ നടപടിയെടുക്കും. കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ശക്തമാക്കും.

വിവാഹ ദിനത്തില്‍ തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ സാമ്പില്‍ സൂക്ഷിക്കണമെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം നിര്‍ദ്ദേശിക്കുന്നുണ്ട്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് സെര്‍വ്വീസുകള്‍ക്കെതിരെ നടപടി നടപടിയെടുക്കണമെന്ന് കാറ്ററിംഗ് അസോസിയേഷനും ആവശ്യപെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോഴിക്കോട് വിവാഹവീട്ടിലെ ഭക്ഷണം കഴിച്ച് രണ്ടര വയസ്സുള്ള കുഞ്ഞ് മരിച്ചതിനെ തുടര്‍ന്നാണ് കര്‍ശന നടപടികള്‍ സ്വീകരിച്ച് തുടങ്ങിയത്. വടകര പുത്തൂരിലും വിവാഹ വീട്ടിലെ ഭക്ഷണത്തില്‍ വിഷബാധയുണ്ടായതിനെ തുടര്‍ന്ന് 150 ഓളം പേര്‍ ചികിത്സ തേടിയരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11318/food-poisoning-with-strict-action-food-safety-section)