---
title: "കരുതലും കൈത്താങ്ങും: വടകര താലൂക്ക് അദാലത്ത് നാളെ ടൗൺ ഹാളിൽ "
english_title: "Vadakara Taluk Adalat tomorrow at Town Hall"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113185/vadakara-taluk-adalat-tomorrow-at-town-hall"
published_at: "2023-05-07T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64577fa3eeb55_adalatth.jpg"
keywords: []
---

# കരുതലും കൈത്താങ്ങും: വടകര താലൂക്ക് അദാലത്ത് നാളെ ടൗൺ ഹാളിൽ 

> **Lead Summary:** **വടകര: **സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും വടകര താലൂക്ക് അദാലത്ത് നാളെ (മെയ് 8) വടകര ടൗൺ ഹാളിൽ നടക്കും.

## Article Content

**വടകര: **സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും വടകര താലൂക്ക് അദാലത്ത് നാളെ (മെയ് 8) വടകര ടൗൺ ഹാളിൽ നടക്കും.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ അദാലത്തിൽ പങ്കെടുത്ത് പരാതികൾ കേൾക്കും.

പരിഹരിക്കാൻ സാധ്യമാകുന്ന പരാതികൾക്ക് ഉടനടി പരിഹാരം കണ്ടെത്തും. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് അദാലത്ത് നടക്കുക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113185/vadakara-taluk-adalat-tomorrow-at-town-hall)