---
title: "ഇറിഗേഷൻ ഉണരുമോ? വിസിബികൾ പുനർനിർമ്മിക്കണം ആവശ്യം ശക്തമാവുന്നു "
english_title: "The need to rebuild VCBs is growing"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113188/the-need-to-rebuild-vcbs-is-growing"
published_at: "2023-05-07T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645782723c059_vallikkad_vcb.jpg"
keywords: []
---

# ഇറിഗേഷൻ ഉണരുമോ? വിസിബികൾ പുനർനിർമ്മിക്കണം ആവശ്യം ശക്തമാവുന്നു 

> **Lead Summary:** **വള്ളിക്കാട്: **നടക്കു താഴചോറോട് കനാലിന്റെ പുലക്കണ്ടി താഴയിലെയും പുഞ്ചപ്പാലത്തിനു സമീപത്തെയും വി.സി.ബികൾ പുനർനിർമ്മിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. ഇവ തകർന്നിട്ട് വർഷങ്ങളാവുകയാണ്. പുഞ്ചപ്പലം വിസിബി ടെണ്ടർ നൽകിയിട്ടു തന്നെ ഒരു വർഷം കഴിഞ്ഞു.

## Article Content

**വള്ളിക്കാട്: **നടക്കു താഴചോറോട് കനാലിന്റെ പുലക്കണ്ടി താഴയിലെയും പുഞ്ചപ്പാലത്തിനു സമീപത്തെയും വി.സി.ബികൾ പുനർനിർമ്മിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. ഇവ തകർന്നിട്ട് വർഷങ്ങളാവുകയാണ്. പുഞ്ചപ്പലം വിസിബി ടെണ്ടർ നൽകിയിട്ടു തന്നെ ഒരു വർഷം കഴിഞ്ഞു.

വെള്ളമുള്ളതിനാൽ പ്രവൃത്തി നീട്ടികൊണ്ടു പോകുകയായിരുന്നു. കടുത്ത വേനലും മഴ വൈകിയതും കാരണം മാസങ്ങളായി കനാൽ വറ്റി വരണ്ടിട്ടും കരാറുകാരൻ പണി ആരംഭിച്ചിട്ടില്ല. മത്തത്ത് പാലത്തിന് സമീപത്തെ വി.സി.ബി തകർന്നു കിടപ്പാണ്. ഇതു കാരണം മഴക്കാലത്ത് ഒഴുക്ക് തടസ്ഥപ്പെടുന്നു. വേനലിൽ വെള്ളം തടഞ്ഞു നിർത്താൻ പലക ഒരു ഭാഗത്ത് ഇല്ല.

ഇവ തകർന്നു പോയിരിക്കുന്നു. മാസങ്ങൾക്ക് മുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്ററുടെ നേതൃത്വത്തിൽ വൈസ് പ്രസിഡണ്ട് രേവതി കെ.പ്രസാദ് വിലങ്ങിൽ, മനീഷ് കുമാർ ടി.പി.സജിതകുമാരി എന്നി ജനപ്രതിനിധികൾ മൈനർ ഇറിഗേഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജീനീയറെ കൊയിലാണ്ടിയിൽ പോയി നേരിൽ കണ്ട് കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയും തൊട്ടടുത്ത ദിവസം അധികൃതർ ഇവിടങ്ങളിൽ സന്ദർശിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡണ്ട് എക്സിക്യൂട്ടീവ് എൻ കിനിയറെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.പ്രീ മൺസൂൺ പദ്ധതിയിൽ വെച്ച് കനാൽ ശുചീകരണം ചെയ്യാമെന്നും ഫണ്ട് അപര്യപ്തതയുണ്ടെങ്കിലും പറ്റാവുന്ന പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും അറിയിച്ചിരുന്നു. ടെണ്ടർ ചെയ്ത പ്രവൃത്തി ഉടൻ ആരംഭിക്കുവാനും പ്രസിഡണ്ട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113188/the-need-to-rebuild-vcbs-is-growing)