---
title: "വടകരയിലെ മുസ്ലിം ലീഗ് നേതാവ് യു നാസർ അന്തരിച്ചു "
english_title: "Vadakara Muslim League leader U Nasar passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113198/vadakara-muslim-league-leader-u-nasar-passed-away"
published_at: "2023-05-07T17:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64578cb5c9087_unasardeath.jpg"
keywords: []
---

# വടകരയിലെ മുസ്ലിം ലീഗ് നേതാവ് യു നാസർ അന്തരിച്ചു 

> **Lead Summary:** **വടകര:** വടകരയിലെ മുസ്‌ലിം ലീഗ് നേതാവായിരുന്ന മുകച്ചേരി ഉരുണീന്റവിട യു നാസർ അന്തരിച്ചു. തീരദേശത്തെ മത്സ്യതൊഴിലാളികളുടെ നീറുന്ന പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിന് മുൻപന്തിയിൽ ഉണ്ടായിരുന്ന സംഘാടകനായിരുന്നു യു നാസർ.

## Article Content

**വടകര:** വടകരയിലെ മുസ്‌ലിം ലീഗ് നേതാവായിരുന്ന മുകച്ചേരി ഉരുണീന്റവിട യു നാസർ അന്തരിച്ചു. തീരദേശത്തെ മത്സ്യതൊഴിലാളികളുടെ നീറുന്ന പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിന് മുൻപന്തിയിൽ ഉണ്ടായിരുന്ന സംഘാടകനായിരുന്നു യു നാസർ.

മേഖലയിലെ അടിസ്ഥാന പാശ്ചാത്തല വികസനത്തിനും വേണ്ടിയും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഇടപെടലുകൾ മറക്കാൻപറ്റാത്തതാണ്. തൊഴിലാളികളുടെ തൊഴിൽ പ്രശ്നങ്ങളിലും മത്സ്യതൊഴിലാളികളുടെ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിലും തൊഴിലാളികളെ അണിനിരത്തി സമരമുഖത്ത് മുൻപന്തിയിൽ യു നാസർ എന്ന നേതാവുണ്ടായിരുന്നു.കടലിൽ മത്സ്യതൊഴിലാളികൾക്ക് അപകടങ്ങളുണ്ടായാലും അത്യാഹിതങ്ങളുണ്ടായാലും തുടക്കം മുതൽ ഏറ്റവം അവസാനം വരെ അദ്ദേഹത്തിന്റെ ഇടപെടലുകൾ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

മത്സ്യതൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട്, മത്സ്യതൊഴിലാളി യൂണിയൻ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്, വടകര മുട്ടുങ്ങൽ മത്സ്യതൊഴിലാളി സഹകരണ സംഘം പ്രസിഡണ്ട്, മുകച്ചേരി ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട്, വടകര താലൂക്ക് മത്സ്യതൊഴിലാളി യൂണിയൻ സെക്രട്ടറി, എടക്കുടി ജുമാഅത്ത് പള്ളി പ്രസിഡണ്ട്, തുടങ്ങി പദവികളിലും സജീവ സാന്നിദ്ധ്യമായിരുന്നു.

ഭാര്യ: ബീവി. മാതാവ്: പരേതയായ സൈനബ. പിതാവ്: പരേതനായ മമ്മു . സഹോദരങ്ങൾ: മൂസ, മജീദ്, ജമീല, കരീം, ശംസു. മക്കൾ: മാഹിറ, ഷഹീറ, അജ്നാസ്(തണൽ വടകര). ഖബടക്കം വടകര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113198/vadakara-muslim-league-leader-u-nasar-passed-away)