---
title: "പ്രൊജക്ടർ ഉദ്ഘാടനം; എഴുത്തുകാർ തീഷ്ണ ശബ്ദത്തെ പ്രതിനിധാനം ചെയ്യുന്നവരാണ്: പി കെ പോക്കർ "
english_title: "Projector Inauguration; Writers represent a passionate voice: PK Poker"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113201/projector-inauguration-writers-represent-a-passionate-voice-pk-poker"
published_at: "2023-05-07T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64578eb562f63_project.jpg"
keywords: []
---

# പ്രൊജക്ടർ ഉദ്ഘാടനം; എഴുത്തുകാർ തീഷ്ണ ശബ്ദത്തെ പ്രതിനിധാനം ചെയ്യുന്നവരാണ്: പി കെ പോക്കർ 

> **Lead Summary:** **വടകര: **എഴുത്തുകാർ തീഷ്ണ ശബ്ദത്തെ പ്രതിനിധാനം ചെയ്യുന്നവരാണെന്ന് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. പി കെ പോക്കർ. ഓർക്കാട്ടേരി ഫെയിസ് ഫിലിം സൊസൈറ്റിയുടെ പ്രൊജക്ടർ ഉദ്ഘാടന ചടങ്ങിൽ കലയിലെ മൗനം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

## Article Content

**വടകര: **എഴുത്തുകാർ തീഷ്ണ ശബ്ദത്തെ പ്രതിനിധാനം ചെയ്യുന്നവരാണെന്ന് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. പി കെ പോക്കർ. ഓർക്കാട്ടേരി ഫെയിസ് ഫിലിം സൊസൈറ്റിയുടെ പ്രൊജക്ടർ ഉദ്ഘാടന ചടങ്ങിൽ കലയിലെ മൗനം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പുതിയ കാലത്ത് മൗനം അവംലബിച്ച് മാറിനിൽക്കുന്നത് കലാ സാംസ്കാരിക രംഗത്തുള്ളവർക്ക് ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൊജക്ടർ ഉദ്ഘാടനം ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി നിർവ്വഹിച്ചു. ഫെയിസ് ഓർക്കാട്ടേരി പ്രസിഡന്റ് സി സി രാജൻ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ദീപുരാജ്, കെ പി ബിന്ദു, വി കെ ജസീല, ഷുഹൈബ് കുന്നത്ത്, രാജൻ ചെറുവാട്ട് , നാസർ ഇബ്രാഹീം, എം പി രാഘവൻ, പി കെ റഫീഖ് എന്നിവർ സംസാരിച്ചു. തുടർന്ന് സെർബിയൻ ചിത്രമായ ക്വോ വാഡീസ് അയിദ പ്രദർശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113201/projector-inauguration-writers-represent-a-passionate-voice-pk-poker)