---
title: "കിണറ്റിൽ വീണ യുവാവിന് രക്ഷകനായി ഫയർഫോഴ്സ് "
english_title: "The fire force rescued the young man who fell into the well"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113204/the-fire-force-rescued-the-young-man-who-fell-into-the-well"
published_at: "2023-05-07T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6457929012229_fireforce.jpg"
keywords: []
---

# കിണറ്റിൽ വീണ യുവാവിന് രക്ഷകനായി ഫയർഫോഴ്സ് 

> **Lead Summary:** **ഏറാമല : **ആദിയൂരിൽ ഇന്നലെ വൈകുന്നേരത്തോടെ വീടിനോട് ചേർന്ന കിണറിൽ അബദ്ധവശാൽ വീണയാളെ ഫയർഫോഴ്സ് രക്ഷിച്ചു.

## Article Content

**ഏറാമല : **ആദിയൂരിൽ ഇന്നലെ വൈകുന്നേരത്തോടെ വീടിനോട് ചേർന്ന കിണറിൽ അബദ്ധവശാൽ വീണയാളെ ഫയർഫോഴ്സ് രക്ഷിച്ചു.

പ്രജിത്ത് കുമാർ (45) എന്നയാളേ വടകരയിൽ നിന്ന് അസി: സ്റ്റേഷൻ ഓഫീസർ കെ സതീശന്റെ നേതൃത്വത്തിൽ എത്തിയ വടകര യൂണിറ്റിലെ ഫയർ& റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) സുബാഷ് പി.എം കിണറ്റിലിറങ്ങി മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ റോപ്പും ചെയർ നോട്ടിന്റെയും സഹായത്താൽ പുറത്തെത്തിക്കുകയായിരുന്നു.

പ്രജിത്തിനെ പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113204/the-fire-force-rescued-the-young-man-who-fell-into-the-well)