---
title: "ശ്രേഷ്ഠാചാര്യ അവാർഡ്; വട്ടോളി സംസ്കൃതം ഹൈസ്കൂൾ അധ്യാപകൻ വി. രാമകൃഷ്ണന് "
english_title: "Shresthacharya Award; Vatoli Sanskrit High School Teacher V. Ramakrishnan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113301/shresthacharya-award-vatoli-sanskrit-high-school-teacher-v-ramakrishnan"
published_at: "2023-05-08T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6458844c74506_award.jpg"
keywords: []
---

# ശ്രേഷ്ഠാചാര്യ അവാർഡ്; വട്ടോളി സംസ്കൃതം ഹൈസ്കൂൾ അധ്യാപകൻ വി. രാമകൃഷ്ണന് 

> **Lead Summary:** **വടകര: **വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല അധ്യാപകന് ലയൺസ് ക്ലബ്ബ് ഓഫ് വടകര മിഡ് ടൗൺ ഏർപ്പെടുത്തിയ അഡ്വ. എം.കെ. പ്രഭാകരൻ മെമ്മോറിയൽ ശ്രേഷ്ഠാചാര്യ അവാർഡിന് വട്ടോളി സംസ്കൃതം ഹൈസ്കൂൾ അധ്യാപകൻ വി. രാമകൃഷ്ണനെ തിരഞ്ഞെടുത്തതായി ലയൺസ് ക്ലബ്ബ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**വടകര: **വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല അധ്യാപകന് ലയൺസ് ക്ലബ്ബ് ഓഫ് വടകര മിഡ് ടൗൺ ഏർപ്പെടുത്തിയ അഡ്വ. എം.കെ. പ്രഭാകരൻ മെമ്മോറിയൽ ശ്രേഷ്ഠാചാര്യ അവാർഡിന് വട്ടോളി സംസ്കൃതം ഹൈസ്കൂൾ അധ്യാപകൻ വി. രാമകൃഷ്ണനെ തിരഞ്ഞെടുത്തതായി ലയൺസ് ക്ലബ്ബ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

10,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. എട്ടിന് വൈകീട്ട് മൂന്നിന് വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ നടക്കുന്ന ചടങ്ങിൽ മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ അവാർഡ് സമ്മാനിക്കും.

പത്രസമ്മേളനത്തിൽ ലയൺസ് ക്ലബ്ബ് സെക്രട്ടറി രഞ്ജിത്ത് വൈക്കിലേരി, പ്രോഗ്രാം ഡയറക്ടർ ടി.എച്ച്. വിജയരാഘവൻ, ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ എ.എം. രമേഷ്, പ്രഭാകരൻ കട്ടാഞ്ചേരി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113301/shresthacharya-award-vatoli-sanskrit-high-school-teacher-v-ramakrishnan)