---
title: "രഞ്ജീവിൻ്റെ സംസ്ക്കാരം ഇന്ന് ; ചോറോട് അപകടം, ഭാര്യയും മക്കളും അപകടനില തരണം ചെയ്തു "
english_title: "Ranjiv's funeral today; Rice accident, wife and children survived the accident"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113307/ranjivs-funeral-today-rice-accident-wife-and-children-survived-the-accident"
published_at: "2023-05-08T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64588941a0852_deathchorod.jpg"
keywords: []
---

# രഞ്ജീവിൻ്റെ സംസ്ക്കാരം ഇന്ന് ; ചോറോട് അപകടം, ഭാര്യയും മക്കളും അപകടനില തരണം ചെയ്തു 

> **Lead Summary:** **വടകര: **വാഹനാപകടത്തിൽ മരിച്ച രഞ്ജീവിൻ്റെ സംസ്ക്കാരം ഇന്ന് നടക്കും. അപകടത്തിൽ പരിക്കേറ്റ ഭാര്യയും മക്കളും അപകടനില തരണം ചെയ്തു. ദേശീയപാതയിൽ ചോറോട് പുഞ്ചിരിമില്ലിനുസമീപം കാർ സ്കൂട്ടറിലിടിച്ചായിരുന്നു സ്കൂട്ടർ ഓടിച്ച യുവാവ് മരിച്ചത്. അഴിയൂർ കൃഷ്ണാലയത്തിൽ രഞ്ജീവ് ആണ് മരിച്ചത്.

## Article Content

**വടകര: **വാഹനാപകടത്തിൽ മരിച്ച രഞ്ജീവിൻ്റെ സംസ്ക്കാരം ഇന്ന് നടക്കും. അപകടത്തിൽ പരിക്കേറ്റ ഭാര്യയും മക്കളും അപകടനില തരണം ചെയ്തു. ദേശീയപാതയിൽ ചോറോട് പുഞ്ചിരിമില്ലിനുസമീപം കാർ സ്കൂട്ടറിലിടിച്ചായിരുന്നു സ്കൂട്ടർ ഓടിച്ച യുവാവ് മരിച്ചത്. അഴിയൂർ കൃഷ്ണാലയത്തിൽ രഞ്ജീവ് ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് 3.20-ഓടെയാണ് അപകടം . സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ നിഖില (33), മക്കളായ നൈനിക (മൂന്ന്), ഋതുൻ കൃഷ്ണ (അഞ്ച്) എന്നിവർക്കാണ് പരിക്ക്. വടകര ഭാഗത്തുനിന്ന്‌ അഴിയൂരിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ കണ്ണൂർ ഭാഗത്തുനിന്ന് വരുകയായിരുന്ന കാറിടിക്കുകയായിരുന്നു.

കാർ റോഡരികിലെ സംരക്ഷണവേലിയും തകർത്തു. സ്കൂട്ടർ റോഡിൽനിന്ന്‌ താഴ്ചയിലേക്ക് പതിക്കാതെ നിന്നെങ്കിലും സ്കൂട്ടറിലുണ്ടായിരുന്നവർ തെറിച്ചുവീണു.രഞ്ജീവിനെ ഉടൻതന്നെ വടകര ഗവ. ആശുപത്രിയിലും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

മറ്റുള്ളവരെ വടകര പാർക്കോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയെ പിന്നീട് കോഴിക്കോട്ടേക്ക് മാറ്റി. ന്യൂ മെഡിക്കൽസ് സെയിൽസ്‌മാനാണ് രഞ്ജീവ്. അച്ഛൻ: പരേതനായ കൃഷ്ണക്കുറുപ്പ്. അമ്മ: സരസ്വതി. സഹോദരങ്ങൾ: ഷംജീവ്, വിനീത, അനിത, കവിത, സവിത.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113307/ranjivs-funeral-today-rice-accident-wife-and-children-survived-the-accident)