---
title: "സൗജന്യ ലാപ്ടോപ്പ് വിതരണം; മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായവരുടെ മക്കൾക്ക് അപേക്ഷിക്കാം "
english_title: "Distribution of free laptops; Children of Motor Workers Welfare Fund members can apply"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113393/distribution-of-free-laptops-children-of-motor-workers-welfare-fund-members-can-apply"
published_at: "2023-05-08T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6458d9b8e29a5_laptop.jpg"
keywords: []
---

# സൗജന്യ ലാപ്ടോപ്പ് വിതരണം; മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായവരുടെ മക്കൾക്ക് അപേക്ഷിക്കാം 

> **Lead Summary:** **വടകര: **മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ കുട്ടികൾക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നു.

## Article Content

**വടകര: **മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ കുട്ടികൾക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നു.

2021-22, 22-23 അധ്യയന വർഷങ്ങളിൽ എഞ്ചിനീയറിംഗ്, എംബിബിഎസ്, ബി.എസ്.സി അഗ്രികൾച്ചർ, വെറ്റിനറി സയൻസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, എം.സി.എ, എം.ബി.എ, ബി.എസ്.സി നഴ്സിംഗ്, എം.എസ്.സി നഴ്സിംഗ് എന്നീ പ്രൊഫഷണൽ കോഴ്സുകൾക്ക് ദേശീയ സംസ്ഥാനതലത്തിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്കാണ് ലാപ്ടോപ്പ് നൽകുന്നത്.

സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 2023- 24 അധ്യയന വർഷത്തിൽ ഒന്നുമുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്യുന്നതിനും അപേക്ഷ ക്ഷണിച്ചതായി ബോർഡ് ചെയർമാൻ അറിയിച്ചു. അവസാന തിയ്യതി: മെയ് 12. അപേക്ഷയും മറ്റു വിശദവിവരങ്ങളും എല്ലാ ജില്ലാ ഓഫീസുകളിലും ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ kmtwwfb.org യിലും ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113393/distribution-of-free-laptops-children-of-motor-workers-welfare-fund-members-can-apply)