---
title: "ആദ്യ മത്സരത്തിൽ തീപാറിയ പോരാട്ടം; കേരള പോലീസും ഖേലോ ഇന്ത്യയും ജേതാക്കൾ "
english_title: "Kerala Police and Khelo India are the winners in the All Kerala Volleyball Tournament"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113515/kerala-police-and-khelo-india-are-the-winners-in-the-all-kerala-volleyball-tournament"
published_at: "2023-05-09T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6459d0967d9cf_volly2.jpg"
keywords: []
---

# ആദ്യ മത്സരത്തിൽ തീപാറിയ പോരാട്ടം; കേരള പോലീസും ഖേലോ ഇന്ത്യയും ജേതാക്കൾ 

> **Lead Summary:** **ഓർക്കാട്ടേരി: **ആദ്യ മത്സരത്തിൽ തീപാറിയ പോരാട്ടം. വനിതാ വിഭാഗത്തിൽ തുടർച്ചയായ രണ്ടു സെറ്റുകളും കേരള പോലീസ് വിജയിച്ചപ്പോൾ മൂന്നാമത്തെയും നാലാമത്തെയും സെറ്റ് ആവേശകരമായ പോരാട്ടത്തോടെ ഖേലോ ഇന്ത്യ നേടി. അവസാനത്തെ സെറ്റ് മത്സരത്തിൽ കേരള പോലീസ് വിജയിച്ചതോടെ മത്സരഫലം കേരള പോലീസിന് അനുകൂലമായി.

## Article Content

**ഓർക്കാട്ടേരി: **ആദ്യ മത്സരത്തിൽ തീപാറിയ പോരാട്ടം. വനിതാ വിഭാഗത്തിൽ തുടർച്ചയായ രണ്ടു സെറ്റുകളും കേരള പോലീസ് വിജയിച്ചപ്പോൾ മൂന്നാമത്തെയും നാലാമത്തെയും സെറ്റ് ആവേശകരമായ പോരാട്ടത്തോടെ ഖേലോ ഇന്ത്യ നേടി. അവസാനത്തെ സെറ്റ് മത്സരത്തിൽ കേരള പോലീസ് വിജയിച്ചതോടെ മത്സരഫലം കേരള പോലീസിന് അനുകൂലമായി.

കടത്തനാടൻ വോളി പെരുമക്ക് പൊലിമ ചാർത്തി ഓർക്കാട്ടേരിയിൽ വോളിബോൾ ആരവത്തിന് തുടക്കമായി. ഇനി തീപ്പാറുന്ന  വോളിബോൾ മത്സരങ്ങൾക്കും ആരവങ്ങൾക്കും ഓർക്കാട്ടേരി ചന്ത മൈതാനം വേദിയാവും.ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലുയരുന്ന ആഹ്ലാദവും ആർപ്പ് വിളികളും കടത്തനാടൻ വോളി പ്രേമത്തിൻ്റെ അതിരുകളില്ലാത്ത അലകളായി മാറും.

കിഴക്കൻ മലയോര മേഖലയിലെ കളിക്കമ്പക്കാർ ഒന്നാകെ ഒഴുകിയെത്തുന്ന വോളിമേള പഴയ കാല താരങ്ങളുടെയും പരിശീലകരുടെയും റഫറി മാരുടെയും സംഗമ വേദി കൂടിയായി.അഖില കേരള വോളിബോൾ ടൂർണ്ണമെൻ്റിന് ഓർക്കാട്ടേരി ചന്ത മൈതാനിയിൽ തിങ്കളാഴ്ച തുടക്കമായി. ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75-ാംവാർഷികത്തോടനുബന്ധിച്ച് സി .പി.ഐ.എം ഒഞ്ചിയം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണു വോളിമേള. 14 വരെയാണ് ടൂർണ്ണമെൻ്റ്.

ബോട്ടപകടത്തെ തുടർന്ന് ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കി അപകടത്തിൽ മരണമടഞ്ഞവർക്ക് മെഴുകുതിരി കത്തിച്ച് ആദരാഞ്ജലികൾ അർപ്പിച്ചായിരുന്നു തുടക്കം.ഏറാമല പഞ്ചായത്ത് പ്രസിഡൻ്റ് ഷക്കീല ഇങ്ങോളി,ചോറോട്പഞ്ചായത്ത് പ്രസിഡൻ്റ് പിപി.ചന്ദ്രശേഖരൻ, ടിപി. ബിനീഷ്,ജില്ലാ പഞ്ചായത്ത് അംഗം പിപിനിഷ, വികെസന്തോഷ് കുമാർ,ആർഗോപാലൻ,മനയത്ത് ചന്ദ്രൻ,  വോളിതാരം പ്രജിഷ, ഞേറലാട്ട് രവീന്ദ്രൻ, ഇല്ലത്ത് ദാമോദരൻ  തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടന മത്സരത്തിൽ വനിതാ വിഭാഗത്തിൽ ഖേലോ ഇന്ത്യ ടീമും കേരള പോലീലും തമ്മിലേറ്റുമുട്ടി.

രണ്ടാമത്തെ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ കേരള പോലീസ് ഹുബ്ലി റെയിൽവേയെ നേരിട്ടു. ചൊവ്വാഴ്ചത്തെ  മത്സരങ്ങൾ  ആദ്യത്തെ മത്സരത്തിൽവനിതാ വിഭാഗത്തിൽ ഖേലോ ഇന്ത്യ അൽഫോൻസാ കോളേജ് പാലയെ നേരിടും.രണ്ടാമത്തെ മത്സരത്തിൽ പുരുഷവിഭാഗത്തിൻ ഹൂബ്ലി റെയിൽവെ  കെ.എസ്.ഇ.ബി.യെ നേരിടും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113515/kerala-police-and-khelo-india-are-the-winners-in-the-all-kerala-volleyball-tournament)