---
title: "എ ഐ വൈ എഫ് ജില്ലാ സമ്മേളനം വടകരയില്‍ 20,21 തിയ്യതികളില്‍"
english_title: "aiyf district conference at vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11353/aiyf-district-conference-at-vatakara"
published_at: "2021-11-17T23:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619543c44c43b_aiyf photo.jpg"
keywords: []
---

# എ ഐ വൈ എഫ് ജില്ലാ സമ്മേളനം വടകരയില്‍ 20,21 തിയ്യതികളില്‍

> **Lead Summary:** വടകര: എ ഐ വൈ എഫ് കോഴിക്കോട് ജില്ലാ സമ്മേളനം ഈ മാസം 20,21 തിയ്യതികളില്‍ വടകരയില്‍ വെച്ച് നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സമ്മേളനത്തിന്റെ ഭാഗമായി 'പ്രതിരോധത്തിന്റെ തെരുവരങ്ങ്'എന്ന പരിപാടി നാളെ (18 ന്)വൈകീട്ട് 4 മണിക്ക് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത്‌നടക്കും.ചിത്രകാരന്മാര്‍,കവികള്‍,എഴുത്തുകാര്‍,ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

## Article Content

വടകര: എ ഐ വൈ എഫ് കോഴിക്കോട് ജില്ലാ സമ്മേളനം ഈ മാസം 20,21 തിയ്യതികളില്‍ വടകരയില്‍ വെച്ച് നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സമ്മേളനത്തിന്റെ ഭാഗമായി 'പ്രതിരോധത്തിന്റെ തെരുവരങ്ങ്'എന്ന പരിപാടി നാളെ (18 ന്)വൈകീട്ട് 4 മണിക്ക് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത്‌നടക്കും.ചിത്രകാരന്മാര്‍,കവികള്‍,എഴുത്തുകാര്‍,ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

കലാ സാംസ്‌കാരിക സംഗമം ചരിത്രകാരന്‍ പി ഹരീന്ദ്രനാഥ് ഉല്‍ഘാടനം ചെയ്യും. തുടര്‍ന്ന് ചലച്ചിത്ര സായാഹ്നവും ഓപ്പണ്‍ ഫോറവും നടക്കും.സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ജാഥ 20 ന് വൈകീട്ട് 3 മണിക്ക് ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി കെ രാജന്‍ മാസ്റ്റര്‍ എ ഐ വൈ എഫ് ജില്ലാ ജോയന്റ് സെക്രട്ടറി അഭിജിത്ത് കോറോത്തിന് പതാക കൈമാറി ഉല്‍ഘാടനം ചെയ്യും.കല്‍പ്പത്തൂര്‍ ചോയി രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ബാനര്‍ ജാഥ ബി ദര്‍സിത്തിനു കൈമാറി സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ ശശി ഉല്‍ഘാടനം ചെയ്യും.

ഇരു ജാഥകളും വൈകീട്ട് 5 മണിക്ക് വടകര പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കേന്ദ്രീകരിച്ച് സമ്മേളന നഗരിയായ ടൗണ്‍ ഹാളില്‍ സമാപിക്കും.തുടര്‍ന്ന് ടൗണ്‍ ഹാളില്‍ നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സംഗമം സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ രാജന്‍ ഉല്‍ഘാടനം നിര്‍വ്വഹിക്കും. 21 ന് രാവിലെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം മുന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ ഉല്‍ഘാടനം ചെയ്യും.പ്രമുഖ നേതാക്കള്‍ സമ്മേളനത്തില്‍ സംസാരിക്കും.വാര്‍ത്താ സമ്മേളനത്തില്‍ എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി,പ്രസിഡണ്ട് അഡ്വ.കെ പി ബിനൂപ്,എന്‍ എം ബിജു,ആര്‍ സത്യന്‍,പി സജീവ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11353/aiyf-district-conference-at-vatakara)