---
title: "വടകര നഗരസഭയിൽ കാർബൺ സമതുലിതാവസ്ഥ സർവ്വേ സമാപിച്ചു "
english_title: "Carbon balance survey has been completed in Vadakara municipality"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113572/carbon-balance-survey-has-been-completed-in-vadakara-municipality"
published_at: "2023-05-09T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6459fc1e38985_oorjjasarvve.jpg"
keywords: []
---

# വടകര നഗരസഭയിൽ കാർബൺ സമതുലിതാവസ്ഥ സർവ്വേ സമാപിച്ചു 

> **Lead Summary:** **വടകര: **നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതിയുടെ ഭാഗമായുള്ള ആദ്യഘട്ട സർക്കാർ സ്ഥാപനങ്ങളിലെ ഊർജ്ജ സർവ്വേ സമാപിച്ചു. മെയ് അഞ്ചിന് നഗരസഭാ ചെയർമാൻ കെ. പി. ബിന്ദു ഉദ്ഘാടനം ചെയ്ത പരിപാടി മൂന്നുദിവസംകൊണ്ട് 64 സന്നദ്ധപ്രവർത്തകരാണ് സർവ്വേ ചെയ്തത്.

## Article Content

**വടകര: **നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതിയുടെ ഭാഗമായുള്ള ആദ്യഘട്ട സർക്കാർ സ്ഥാപനങ്ങളിലെ ഊർജ്ജ സർവ്വേ സമാപിച്ചു. മെയ് അഞ്ചിന് നഗരസഭാ ചെയർമാൻ കെ. പി. ബിന്ദു ഉദ്ഘാടനം ചെയ്ത പരിപാടി മൂന്നുദിവസംകൊണ്ട് 64 സന്നദ്ധപ്രവർത്തകരാണ് സർവ്വേ ചെയ്തത്.

നഗരസഭയിലെ ഘടക സ്ഥാപനങ്ങൾ,സിവിൽ സ്റ്റേഷൻ ഓഫീസുകൾ, വാട്ടർ അതോറിറ്റി, കെഎസ്ഇബി, പോലീസ് സ്റ്റേഷൻ തുടങ്ങിയ ഓഫീസുകളിലെ ഊർജ്ജ ഉപഭോഗം, മാലിന്യസംസ്കരണം, വാഹനങ്ങളുടെ എണ്ണം തുടങ്ങി 58 സ്ഥാപനങ്ങളിലാണ് സർവ്വേ നടത്തിയത്. തുടർന്ന് ഇവിടെ നിന്ന് എത്ര കാർബൺ ഉത്സർജനം ഉണ്ട് എന്ന് കണ്ടുപിടിക്കണം.

രണ്ടാംഘട്ടത്തിൽ സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ,പൊതുസ്ഥലങ്ങൾ, വിദ്യാലയങ്ങൾ, അംഗനവാടികൾ എന്നിവിടങ്ങളിലും ഇതേ സർവ്വേ നടക്കും.ഹരിതകർമ്മ സേനാംഗങ്ങൾ,എംയു എം,ജെ എൻ എം ജി എച്ച് എസ് എസ്,സംസ്കൃതം ഹൈ സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാരാണ് സർവേയിൽ പങ്കെടുത്തത്.

സർവ്വേക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. പി. പ്രജിത,നഗരസഭ ഹെൽത്ത് സൂപ്പർവൈസർ വിൻ സെൻറ് സി.എ,എച്‌. ഐ. സിന്ധു, വിജീഷ ഗോപാൽ,ഹരിത കേരളം മിഷൻ ആർ പി ഷംന. പി, ടെക്നിക്കൽ അസിസ്റ്റൻറ് വിവേക് വിനോദ്, നവകേരളം ഇന്റേൺ അക്താബ് റോഷൻ, ദൃശ്യ.ഡി, ഹരിയാലി കോർഡിനേറ്റർ മണലിൽ മോഹനൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113572/carbon-balance-survey-has-been-completed-in-vadakara-municipality)