---
title: "അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി മാറ്റണം"
english_title: "Anganwadi workers should be converted into government employees"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11360/anganwadi-workers-should-be-converted-into-government-employees"
published_at: "2021-11-18T06:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6195aa3c140e0_citu.jpg"
keywords: []
---

# അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി മാറ്റണം

> **Lead Summary:** **വടകര: **അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി നിയമിക്കാൻ നടപടി സ്വീകരിക്കണമെന്ന് അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) തോടന്നൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**വടകര: **അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി നിയമിക്കാൻ നടപടി സ്വീകരിക്കണമെന്ന് അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) തോടന്നൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

ലോകനാർകാവിൽ സിഐടിയു ജില്ലാ സെക്രട്ടറി വി കെ വിനു ഉദ്ഘാടനംചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ്‌ കെ ടി കെ മോളി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ ഷിബ, കെ പ്രസീമ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സി സി രതീഷ്, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പുഷ്പജ, എൻ കമല, എം പി സുരേഷ് എന്നിവർ സംസാരിച്ചു.

സ്വാഗതസംഘം കൺവീനർ കെ ഗോപാലൻ സ്വാഗതവും കെ എം സുമംഗല നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ ടി കെ മോളി (പ്രസിഡന്റ്‌), കെ കെ സൗമ്യ (വൈസ് പ്രസിഡന്റ്‌), കെ പ്രസീമ (സെക്രട്ടറി), വി സുഗതകുമാരി (ജോ. സെക്രട്ടറി), ഒ സിനി (ട്രഷറർ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11360/anganwadi-workers-should-be-converted-into-government-employees)