---
title: "കെ ബാലചന്ദ്രൻ മാസ്റ്റർ ഒന്നാം ചരമവാർഷിക ദിനം ആചരിച്ചു "
english_title: "K Balachandran Master celebrated his first death anniversary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113652/k-balachandran-master-celebrated-his-first-death-anniversary"
published_at: "2023-05-09T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a50350c168_anusmaranam.jpg"
keywords: []
---

# കെ ബാലചന്ദ്രൻ മാസ്റ്റർ ഒന്നാം ചരമവാർഷിക ദിനം ആചരിച്ചു 

> **Lead Summary:** **ഓർക്കാട്ടേരി : **കെ.ബാലചന്ദ്രൻ മാസ്റ്റരുടെ ഒന്നാം ചരമ വാർഷിക ദിനാചരണം എൽ ജെ ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൽ ജെ ഡി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. എം കെ പ്രേംനാഥ് അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

**ഓർക്കാട്ടേരി : **കെ.ബാലചന്ദ്രൻ മാസ്റ്റരുടെ ഒന്നാം ചരമ വാർഷിക ദിനാചരണം എൽ ജെ ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൽ ജെ ഡി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. എം കെ പ്രേംനാഥ് അനുസ്മരണ പ്രഭാഷണം നടത്തി.

സോഷ്യലിസ്റ്റ് മൂല്യങ്ങൾ ഉയർത്തി പിടിച്ചു കൊണ്ട് ജീവിതാവസാനം വരെ പൊതുപ്രവർത്തന മേഖലയിൽ സജീവമായിരുന്ന വ്യക്തിയായിരുന്നു കെ ബാലചന്ദ്രൻ മാസ്റ്റർ എന്ന് അനുസ്മരണ പ്രഭാഷണ വേളയിൽ അഡ്വ.എംകെ പ്രേംനാഥ് പറഞ്ഞു.കെ ബാലചന്ദ്രൻ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കൊണ്ടാണ് അനുസ്മരണ പരിപാടിക്ക് തുടക്കം കുറിച്ചത്.

എം കെ ഗോപാലൻ മാസ്റ്റർ, എൽ വൈ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി പ്രബീഷ് ആദിയൂര്, പി കിരൺ ജിത്ത്, കെ കെ മനോജ് കുമാർ വാർഡ് മെമ്പർമാരായ രമ്യ കണ്ടിയിൽ സീമാ തോണ്ടായി, പി കെ രാജൻ മാസ്റ്റർ, കുറുന്താറത്ത് രാജൻ, ടി ടി കെ സുകുമാരൻ, പി രമേശ് ബാബു, വി കെ സുരേഷ് ബാബു, ജിതിൻ കണ്ടിയിൽ എന്നിവർ സംസാരിച്ചു. എൽജെഡി വാർഡ് പ്രസിഡണ്ട് ടി പി വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി എൻ പ്രകാശൻ സ്വാഗതവും എം ടി കെ പ്രശാന്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113652/k-balachandran-master-celebrated-his-first-death-anniversary)