---
title: "തൊഴിലുറപ്പ്; ചോറോടെ 815 കുടുംബങ്ങൾ നൂറ് ദിനം പൂർത്തിയാക്കി "
english_title: "Job security; 815 families completed 100 days with rice"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113662/job-security-815-families-completed-100-days-with-rice"
published_at: "2023-05-09T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a5bf17c39e_thozhilurapp.jpg"
keywords: []
---

# തൊഴിലുറപ്പ്; ചോറോടെ 815 കുടുംബങ്ങൾ നൂറ് ദിനം പൂർത്തിയാക്കി 

> **Lead Summary:** **വള്ളിക്കാട്:** ചോറോട് ഗ്രാമപഞ്ചായത്തിൽ 2022-23 വാർഷിക മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നൂറ് ദിനം പൂർത്തിയാക്കിയ കുടുംബങ്ങൾക്ക് സ്വീകരണം നൽകി. പഞ്ചായത്തിൽ 815 കുടുംബങ്ങളാണ് 100 ദിനം പൂർത്തിയാക്കിയത്.

## Article Content

**വള്ളിക്കാട്:** ചോറോട് ഗ്രാമപഞ്ചായത്തിൽ 2022-23 വാർഷിക മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നൂറ് ദിനം പൂർത്തിയാക്കിയ കുടുംബങ്ങൾക്ക് സ്വീകരണം നൽകി. പഞ്ചായത്തിൽ 815 കുടുംബങ്ങളാണ് 100 ദിനം പൂർത്തിയാക്കിയത്.

വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിൽ നടന്ന തൊഴിലാളി സംഗമം ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

തൊഴിലുറപ്പ് ജീവനക്കാരായ അക്രഡിറ്റഡ് എൻജിനിയർ അശ്വിൻ മനോഹർ, ഓവർസിയർ സൽമ, അക്കൗണ്ടന്റ് ഷീന, രത്തിനരാജേന്ദ്രൻ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു വൈസ് പ്രസിഡണ്ട് രേവതി കെ.അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അംഗങ്ങളായ സി.നാരായണൻ, ശ്യാമള പൂവ്വേരി, മെമ്പർമാരായ മഠത്തിൽ പുഷ്പ്പ, പ്രസാദ് വിലങ്ങിൽ, അബൂബക്കർ വി.പി, മനീഷ് കുമാർ ടി.പി., പ്രിയങ്ക സി.പി., സെക്രട്ടറി നിഷ എൻ തയ്യിൽ, മേറ്റ് പ്രതിനിധി അജിത ചെക്കിപ്പുറത്ത് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113662/job-security-815-families-completed-100-days-with-rice)