---
title: "വടകര ശ്രീനാരായണ സ്‌കൂളില്‍  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം "
english_title: " For boys in Vadakara Sreenarayana School Same uniform for girls"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11368/for-boys-in-vadakara-sreenarayana-school-same-uniform-for-girls"
published_at: "2021-11-18T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6195bc7dde696_sn uniiform .jpg"
keywords: []
---

# വടകര ശ്രീനാരായണ സ്‌കൂളില്‍  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം 

> **Lead Summary:** വടകര : ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം നടപ്പിലാക്കി വടകര ശ്രീനാരായണ ഹൈസ്‌കൂളും. പാന്റും ഷര്‍ട്ടും ഓവര്‍കോട്ടുമാണ് യൂണിഫോം.

## Article Content

വടകര : ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം നടപ്പിലാക്കി വടകര ശ്രീനാരായണ ഹൈസ്‌കൂളും. പാന്റും ഷര്‍ട്ടും ഓവര്‍കോട്ടുമാണ് യൂണിഫോം.

2020 ജൂണ്‍ മുതല്‍ ഈ വസ്ത്രധാരണരീതി നടപ്പാക്കാന്‍ സ്‌കൂളധികൃതര്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കാതായതോടെ നടപ്പാക്കാന്‍ വൈകുകയായിരുന്നു. കോവിഡിനുശേഷം നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറന്ന ശേഷമാണ് പുതിയ രീതി പരീക്ഷിച്ചത്.

യൂണിഫോം നിര്‍ബന്ധമല്ലാത്തതിനാല്‍ എല്ലാ കുട്ടികളും പുതിയ വസ്ത്രരീതിയിലേക്ക് മാറിയിട്ടില്ല. അഞ്ചാംക്ലാസ് മുതല്‍ പത്താംക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് പുതിയ യൂണിഫോം. യൂണിഫോമിലും ലിംഗനീതി എന്ന ആശയം വലിയ ചര്‍ച്ചയാകുന്നതിനുമുമ്പേ തന്നെ ഇത്തരമൊരു തീരുമാനമെടുത്തതില്‍ സന്തോഷമുണ്ടെന്ന് സ്‌കൂള്‍ ഡെപ്യൂട്ടി മാനേജര്‍ പി.എം. മണിബാബു പറഞ്ഞു. എസ്.എന്‍.ഡി.പി. വടകര ശാഖയുടെ കീഴിലുള്ള സ്‌കൂളാണിത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11368/for-boys-in-vadakara-sreenarayana-school-same-uniform-for-girls)