---
title: "മഴയെത്തും മുമ്പേ; സെൻട്രൽ മുക്കാളിയിലെ തോട് ശുചീകരണം തുടങ്ങി "
english_title: "Central Mukali ditch cleaning has started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113697/central-mukali-ditch-cleaning-has-started"
published_at: "2023-05-09T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a7977e9d41_shucheekaranam.jpg"
keywords: []
---

# മഴയെത്തും മുമ്പേ; സെൻട്രൽ മുക്കാളിയിലെ തോട് ശുചീകരണം തുടങ്ങി 

> **Lead Summary:** **വടകര:** സെൻട്രൽ മുക്കാളിയിലെ പഴയ ദേശീയ പാതയിൽ ജനപങ്കാളിത്തത്തോടെ തോട് ശുചീകരണം തുടങ്ങി. ഇതിന്റെ ഭാഗമായി തോടിനുള്ളിലെ ചെളിയും മണലും മാലിന്യങ്ങളും ജെസിബി ഉപയോഗിച്ച് നീക്കി തുടങ്ങി.

## Article Content

**വടകര:** സെൻട്രൽ മുക്കാളിയിലെ പഴയ ദേശീയ പാതയിൽ ജനപങ്കാളിത്തത്തോടെ തോട് ശുചീകരണം തുടങ്ങി. ഇതിന്റെ ഭാഗമായി തോടിനുള്ളിലെ ചെളിയും മണലും മാലിന്യങ്ങളും ജെസിബി ഉപയോഗിച്ച് നീക്കി തുടങ്ങി.

മഴക്കാല പൂർവ്വ ശുചീകരണത്തിന് ഭാഗമായാണ് ജനപ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ വ്യാപാരി സംഘടനകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ ശുചീകരണം സംഘടിപ്പിച്ചത്. മഴക്കാലത്ത് തോടിലൂടെയുള്ള ഒഴുക്ക് തടസ്സപ്പെടുമ്പോൾ മുക്കാളി ടൗണിൽ വെള്ളം കയറുന്നത് നിത്യസംഭവമാണ്.

ഇതിന് അറുതി വരുത്തുന്നതിനാണ് പഞ്ചായത്ത് ശുചീകരണം സംഘടിപ്പിച്ചത്. ശുചീകരണ പ്രവൃത്തികൾക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ, അംഗങ്ങളായ പി കെ പ്രീത, റീന രയരോത്ത്, എം പ്രമോദ്, രാഷ്ട്രീയ വ്യാപാര സംഘടന നേതാക്കളായ പി ബാബുരാജ്, പ്രദീപ് ചോമ്പാല, കെ ടി ദാമോദരൻ, പി പ്രകാശൻ, പി കെ ജനീഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113697/central-mukali-ditch-cleaning-has-started)