---
title: "സഹകരണ വാരാഘോഷം ;ഏറാമല സഹകരണ ബാങ്ക്  സെമിനാര്‍ സംഘടിപ്പിച്ചു"
english_title: " Co-operative Week Celebration; Eramala Co-operative Bank organized a seminar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11370/co-operative-week-celebration-eramala-co-operative-bank-organized-a-seminar"
published_at: "2021-11-18T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6195c030ae30d_eramala bank semnar .jpg"
keywords: []
---

# സഹകരണ വാരാഘോഷം ;ഏറാമല സഹകരണ ബാങ്ക്  സെമിനാര്‍ സംഘടിപ്പിച്ചു

> **Lead Summary:** **ഓര്‍ക്കാട്ടേരി : **അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഏറാമല സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ആയാടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി.

## Article Content

**ഓര്‍ക്കാട്ടേരി : **അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഏറാമല സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ആയാടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി.

സഹകരണ സ്ഥാപനങ്ങള്‍ക്ക് ബിസിനസ് ചെയ്യുന്നതിനുള്ള സൗകര്യം എന്ന വിഷയം സഹകരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.കെ. മോഹന്‍ദാസ് അവതരിപ്പിച്ചു.

ഏറാമല ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍, സഹകരണ യൂണിയന്‍ അംഗം പി. രമേശ് ബാബു, ഏറാമല ബാങ്ക് ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് ടി.കെ. വിനോദന്‍, സുരേഷ്ബാബു മണിയലത്ത്, പി.കെ. പുരുഷോത്തമന്‍, കെ.കെ. കൃഷ്ണന്‍, പി.കെ. കുഞ്ഞിക്കണ്ണന്‍, ഇല്ലത്ത് ദാമോദരന്‍, കോയിറ്റോടി ഗംഗാധരക്കുറുപ്പ്, കെ.കെ. ശശീന്ദ്രന്‍, ആയിഷ ആലോള്ളതില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11370/co-operative-week-celebration-eramala-co-operative-bank-organized-a-seminar)