---
title: "ഒരുവട്ടം കൂടി അവരെത്തി; ഓർക്കാട്ടേരി പി.കെ മെമ്മോറിയൽ യു.പി സ്കൂൾ പൂർവ്വ വിദ്യാത്ഥികളുടെ മെഗാസംഗമം"
english_title: "Orkhatteri PK Memorial UP School Alumni Mega Meet"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113785/orkhatteri-pk-memorial-up-school-alumni-mega-meet"
published_at: "2023-05-10T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b3d49a7150_sangamam.jpg"
keywords: []
---

# ഒരുവട്ടം കൂടി അവരെത്തി; ഓർക്കാട്ടേരി പി.കെ മെമ്മോറിയൽ യു.പി സ്കൂൾ പൂർവ്വ വിദ്യാത്ഥികളുടെ മെഗാസംഗമം

> **Lead Summary:** ** വടകര : **അറിവിൻ്റെ അക്ഷരമുറ്റത്ത് ഒരുവട്ടം കൂടി അവർ ഒത്തുകൂടി. ഓർക്കാട്ടേരി പി.കെ മെമ്മോറിയൽ യു.പി സ്കൂൾ പൂർവ്വ വിദ്യാത്ഥികളുടെ മെഗാസംഗമം ശ്രദ്ധേയമായി.

## Article Content

** വടകര : **അറിവിൻ്റെ അക്ഷരമുറ്റത്ത് ഒരുവട്ടം കൂടി അവർ ഒത്തുകൂടി. ഓർക്കാട്ടേരി പി.കെ മെമ്മോറിയൽ യു.പി സ്കൂൾ പൂർവ്വ വിദ്യാത്ഥികളുടെ മെഗാസംഗമം ശ്രദ്ധേയമായി.

> ഓർക്കാട്ടേരി പി.കെ മെമ്മോറിയൽ യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയാണ് "ഒരുവട്ടം കൂടി " എന്ന പേരിൽ മെഗാസംഗമം സംഘടിപ്പിച്ചത്. സംഗമത്തിന്റെ മുഖ്യ അഥിതി കൂടിയായ കേരള ഹൈക്കോടതി റിട്ട :ജസ്റ്റിസ് ബി. കമാൽ പാഷ ഉദ്ഘാടനം നിർവ്വഹിച്ചു,

ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷക്കീല ഈങ്ങോളി അധ്യക്ഷത വഹിച്ചു . അലുംനി കമ്മിറ്റി പുറത്തിറക്കുന്ന സുവനീറിന്റെ കവർ പ്രകാശനം ജസ്റ്റിസ് കമാൽ പാഷ നിർവ്വഹിച്ചു. സുവനീർ കമ്മിറ്റി ചെയർമാൻ എം.കെ കുഞ്ഞബ്ദുള്ളയും സുവനീർ കൺവീനർ ഇസ്മായിൽ പാലേരിയും ഏറ്റുവാങ്ങി.

95 വർഷത്തെ പാരമ്പര്യമുള്ള സ്കൂളിൽ നിന്നും വിരമിച്ച 35 ഓളം അധ്യാപകരെയും 11 സീനിയറായ പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു , അലുംനി കമ്മിറ്റി,വനിതാവിങ്‌കമ്മിറ്റി ,സ്വാഗതസംഘം കമ്മിറ്റി , സബ് കമ്മിറ്റികള്‍ സ്കൂൾ ടീച്ചേഴ്‌സ് , സ്കൂൾ മാനേജ്‍മെന്റ് & പിടിഎ കമ്മിറ്റി എന്നിവയുടെ പ്രധിനിധികളും മറ്റു മേഖലകളിലുള്ള ഒട്ടനവധി പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.

ആദരവ് ഏറ്റുവാങ്ങിയ പൂർവ്വ അധ്യാപകരുടെ മറുമൊഴി പ്രസംഗങ്ങൾ ഹൃദ്യവും മഹത്വമേറിയതുമായ അനുഭവമായിരുന്നു, അലുംനി കമ്മിറ്റി പ്രസിഡണ്ടും സ്വാഗതസംഘം ജനറൽ കൺവീനറുമായ മൂസ്സ കല്ലിയോട്ട് സ്വാഗതവും പ്രൊഗ്രാം കോർഡിനേറ്റർ എം.പി അഷ്‌റഫ് നന്ദി പറഞ്ഞു.

ഉച്ചക്ക് ശേഷം ടീച്ചറും കുട്ട്യേളും എന്ന പരിപാടി പൂർവ്വ വിദ്യാർത്ഥികൾക്ക് പഴയ ഓർമ്മകൾ പങ്കുവെക്കാനുള്ള അവിസ്മരണീയമായ ഒരസുലഭ അവസരമായി, ഭാസ്കരൻ മാഷ് , പീതാംബരൻ മാഷ് , മുരളി മാഷ് , ബാലകൃഷ്ണൻ മാഷ് , അബ്ദുറഹിമാൻ മാഷ് മൈഥിലി ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി ,തുടർന്ന് കലാകായിക മത്സരങ്ങളും രാത്രി തിങ്ങിനിറഞ്ഞ സദസ്സിൽ സിനി ആർട്ടിസ്റ്സ്റ്റ് റോഷൻ ബഷീർ മെഗാ ഇവന്റ് ഉദ്ഘാടനം നിർവ്വഹിച്ചു ആബിദ് കണ്ണൂർ ടീമിന്റെ ഇശൽ നൈറ്റോടെ പരിപാടി സമാപിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113785/orkhatteri-pk-memorial-up-school-alumni-mega-meet)