---
title: "മാഷേ വേണം; സ്പോർട്സ് അധ്യാപകൻ്റെ സ്ഥലം മാറ്റം; ബി ഇ എം സ്കൂളിന് മുന്നിൽ പ്രതിഷേധ സമരം"
english_title: "Masha has to; Relocation of sports teacher; Protest in front of BEM School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113802/masha-has-to-relocation-of-sports-teacher-protest-in-front-of-bem-school"
published_at: "2023-05-10T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b48b62b8ef_vadakara.jpg"
keywords: []
---

# മാഷേ വേണം; സ്പോർട്സ് അധ്യാപകൻ്റെ സ്ഥലം മാറ്റം; ബി ഇ എം സ്കൂളിന് മുന്നിൽ പ്രതിഷേധ സമരം

> **Lead Summary:** **വടകര: **കായിക അധ്യാപകന് വേണ്ടി സ്കൂളിന് മുന്നിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും സമരം നടത്തി. വടകര ബി ഇ എം ഹയർ സെക്കണ്ടറി സ്കൂളിലെ കായികാധ്യാപകൻ ലിനോൾഡ് ഡാനിയലിനെ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികളും രക്ഷിതാക്കളും സ്കൂളിനു മുമ്പിൽ ധർണ നടത്തിയത്.

## Article Content

**വടകര: **കായിക അധ്യാപകന് വേണ്ടി സ്കൂളിന് മുന്നിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും സമരം നടത്തി. വടകര ബി ഇ എം ഹയർ സെക്കണ്ടറി സ്കൂളിലെ കായികാധ്യാപകൻ ലിനോൾഡ് ഡാനിയലിനെ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികളും രക്ഷിതാക്കളും സ്കൂളിനു മുമ്പിൽ ധർണ നടത്തിയത്.

ഈ അധ്യാപകൻ്റെ ജനകീയ ഇടപെടൽ ഏറെ ശ്രദ്ധേയമാണ്. ലിനോൾഡ് മാസ്റ്ററെ മറ്റൊര് അധ്യാപകന് പ്രമോഷൻ ട്രാൻസ്ഫറിൻ്റെ ആവശ്യം പറഞ്ഞാണ് അധ്യയന വർഷത്തിൻ്റെ ഇടയ്ക്കു വെച്ച് ഒക്ടോബർ മാസം വയനാട്ടിലേക്ക് താൽക്കാലികമായി സ്ഥലം മാറ്റിയതെന്ന് സമരക്കാർ പറഞ്ഞു. സ്കൂളിൽ ഈ അധ്യാപകൻ്റെ നേതൃത്വത്തിൽ സ്പോർട്സ് അക്കാദമി അടക്കം ആരംഭിച്ച് മുന്നോട്ട് പോകവെയാണ് ഇത്തരമൊര് നീക്കം നടന്നത്.

എന്നാൽ സ്കൂൾ അധികൃതർ ഏപ്രിൽ മാസത്തോടെ ഈ അധ്യാപകനെ തിരികെയെത്തിക്കും എന്ന് രക്ഷിതാക്കൾക്ക് ഉറപ്പു നൽകിയിരുന്നതായും ഇവർ പറയുന്നു. എന്നാൽ ആ ഉറപ്പ് ലംഘിക്കപ്പെടുന്ന അവസ്ഥ വന്നതിനാലാണ് വിദ്യാർഥികളും രക്ഷിതാക്കളും സമരവുമായി മുന്നോട്ട് വന്നത്. സമരം പരിസ്ഥിതി പ്രവർത്തകൻ മോഹനൻ മണലിൽ ഉദ്ഘാടനം ചെയ്തു.

ഉത്തമൻ മാസ്റ്റർ ,ഹീര വടകര എന്നിവർ സംസാരിച്ചു. ചന്ദ്രൻ കണ്ണിപ്പൊയിൽ സ്വാഗതം പറഞ്ഞു. ദിലീപ് പെരുമുണ്ടച്ചേരി അധ്യക്ഷത വഹിച്ചു. തേജാ ലക്ഷ്മി നന്ദി പറഞ്ഞു. സ്കൂൾ ഹെഡ്മാസ്റ്റർക്ക് പി ടി.എ ഭാരവാഹികളായ ഹരീന്ദ്രൻ കരിമ്പനപ്പാലം, സജിൽ കൈലവളപ്പിൽ എന്നിവരുടെ സാന്നിധ്യത്തിൽ നിവേദനം നൽകി. പ്രസ്തുത വിഷയം മാനേജ്മെൻ്റിനെ അറിയിച്ച് പരിഹാരം കാണാൻ ശ്രമം നടത്തുന്നതിന് ധാരണയായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113802/masha-has-to-relocation-of-sports-teacher-protest-in-front-of-bem-school)