---
title: "നീതി അകലെ; കീഴലിലെ റുബീന അക്രമിച്ചവരുടെ മുൻകൂർ ജാമ്യം തള്ളിയിട്ടും അറസ്റ്റ് വൈകുന്നു "
english_title: "Arrest is delayed despite anticipatory bail rejection of Rubina attackers in Keezhal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113925/arrest-is-delayed-despite-anticipatory-bail-rejection-of-rubina-attackers-in-keezhal"
published_at: "2023-05-10T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645bb268bb387_RUBEENA.jpg"
keywords: []
---

# നീതി അകലെ; കീഴലിലെ റുബീന അക്രമിച്ചവരുടെ മുൻകൂർ ജാമ്യം തള്ളിയിട്ടും അറസ്റ്റ് വൈകുന്നു 

> **Lead Summary:** **വടകര:** നാദാപുരം ചാലപ്പുറത്തെ ഭർതൃവീട്ടുകാരുടെ ക്രൂരമായ അക്രമത്തിനിരയായ കീഴൽ സ്വദേശിനി റുബീന അക്രമിച്ചവരുടെ മുൻകൂർ ജാമ്യം തള്ളിയിട്ടും പൊലീസ് അറസ്റ്റ് ചെയ്യുന്നത് വൈകുന്നു. കഴിഞ്ഞ മാസം നാലാം തിയ്യതിയാണ് കീഴൽ സ്വദേശിനി റുബീന ഗുരുതരമായ രീതിയിൽ അക്രമിക്കപ്പെട്ടത്. കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ചാലപ്പുറം വി എം എൽ പി സ്കൂളിൽ ചേർന്ന സർവ്വ കക്ഷി ആക്ഷൻ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**വടകര:** നാദാപുരം ചാലപ്പുറത്തെ ഭർതൃവീട്ടുകാരുടെ ക്രൂരമായ അക്രമത്തിനിരയായ കീഴൽ സ്വദേശിനി റുബീന അക്രമിച്ചവരുടെ മുൻകൂർ ജാമ്യം തള്ളിയിട്ടും പൊലീസ് അറസ്റ്റ് ചെയ്യുന്നത് വൈകുന്നു. കഴിഞ്ഞ മാസം നാലാം തിയ്യതിയാണ് കീഴൽ സ്വദേശിനി റുബീന ഗുരുതരമായ രീതിയിൽ അക്രമിക്കപ്പെട്ടത്. കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ചാലപ്പുറം വി എം എൽ പി സ്കൂളിൽ ചേർന്ന സർവ്വ കക്ഷി ആക്ഷൻ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടി പ്രതിഷേധാർഹമാണ്.എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യാൻ ഉള്ള നടപടികൾ പോലീസ് ഭാഗത്തു നിന്ന് ഉണ്ടാവണം എന്നും യോഗം ആവശ്യപെട്ടു.. റുബീനയുടെ ഭർത്താവ് പിലാവുള്ളതിൽ താമസിക്കും കുന്നോത്ത്‌ ജാഫറും സഹോദരൻമാരും ചേർന്ന് മർദിച്ചു എന്നാണ് പരാതി. മർദ്ദനത്തിൽ പരിക്കേറ്റ റുബീന വടകര സഹകരണ ഹോസ്പിറ്റൽ, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സ തേടിയിരുന്നു.

ആക്ഷൻ കമ്മിറ്റി ചെയർമാൻ ടി എം ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി സി.തങ്ങൾ, അഡ്വ. പി.ടി ഇല്യാസ്, വില്യാപ്പളളി പഞ്ചായത്ത് മെമ്പർ സനിയ എം.കെ ,തൂണേരി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ റജുല നിടുമ്പ്രത്ത് , ഫസൽ മാട്ടാൻ,ബാബു കെ.കെ. കേളോത്ത് സുരേന്ദ്രൻ, ടി.എം കുമാരൻ, കെ കെ സത്യനാഥൻ , സി എച്ച് നാരായണൻ, സി.കെ ബഷീർ, അലി മാട്ടാൻ, കെ യു ലത്തീഫ് ,സി എച്ച് ഷറഫുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113925/arrest-is-delayed-despite-anticipatory-bail-rejection-of-rubina-attackers-in-keezhal)