---
title: "ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകം; ആയഞ്ചേരി ആസ്പിയർ മെഡിക്കൽ സെന്ററിലെ ജീവനക്കാർ പ്രതിഷേധ റാലി നടത്തി "
english_title: "Murder of Dr. Vandana Das; The employees of Ayanchery Aspire Medical Center held a protest rally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113935/murder-of-dr-vandana-das-the-employees-of-ayanchery-aspire-medical-center-held-a-protest-rally"
published_at: "2023-05-10T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645bb8a31a4f7_PRATHISHEDAM.jpg"
keywords: []
---

# ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകം; ആയഞ്ചേരി ആസ്പിയർ മെഡിക്കൽ സെന്ററിലെ ജീവനക്കാർ പ്രതിഷേധ റാലി നടത്തി 

> **Lead Summary:** **ആയഞ്ചേരി: **കൊട്ടാരക്കര താലൂക് ആശുപത്രിയിൽ ക്യാഷ്വാലിറ്റി വിഭാഗത്തിൽ ഡ്യൂട്ടിയിലുള്ള ഡോക്ടർ വന്ദന ദാസിനെ അതി ദാരുണമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ആയഞ്ചേരി ആസ്പിയർ മെഡിക്കൽ സെന്ററിലെ ജീവനക്കാർ പ്രതിഷേധ റാലി നടത്തി .

## Article Content

**ആയഞ്ചേരി: **കൊട്ടാരക്കര താലൂക് ആശുപത്രിയിൽ ക്യാഷ്വാലിറ്റി വിഭാഗത്തിൽ ഡ്യൂട്ടിയിലുള്ള ഡോക്ടർ വന്ദന ദാസിനെ അതി ദാരുണമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ആയഞ്ചേരി ആസ്പിയർ മെഡിക്കൽ സെന്ററിലെ ജീവനക്കാർ പ്രതിഷേധ റാലി നടത്തി .

വന്ദന ദാസിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചുള്ള ബാഡ്ജുകൾ ധരിച്ചും മുദ്രവാക്യങ്ങൾ മുഴക്കിയും ആസ്പയർ മെഡിക്കൽ സെന്ററിലെ ജീവനക്കാർ പ്രതിഷേധം അറിയിച്ചു. ഡോ .റാഹില ഫൈസൽ , ഡോ. ഷഫീർ , ഡയറക്ടർ റഷാദ്, ജനറൽ മാനേജർ ഫൈസൽ , മാനേജർ ശംസുദ്ധീൻ , ഫർമസിസ്റ് മൊയ്‌ദീൻ എന്നിവർ പ്രതിഷേധ റാലിക്ക് നേതൃത്വം നൽകി.

ഡോ .ഷഫീർ , ഡയറക്ടർ റഷാദ് എന്നിവർ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ജനറൽ മാനേജർ ഫൈസൽ റാലിയിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113935/murder-of-dr-vandana-das-the-employees-of-ayanchery-aspire-medical-center-held-a-protest-rally)